Connect with us

Hi, what are you looking for?

NEWS

വിശുദ്ധ വാരാചരണത്തിന് തുടക്കമായി; കോതമംഗലത്ത് ഓശാന ശുശ്രുഷകൾ നടന്നു.

കോതമംഗലം : യേശുക്രിസ്തു രാജകീയമായി യെരുശലേം പ്രവേശിച്ചതിൻ്റെ ഓർമ്മയിൽ ഇന്ന് ക്രൈസ്തവ വിശ്വാസികൾ ഓശാന ഞായർ ശുശ്രുഷകളിൽ പങ്കു കൊണ്ടു . യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളിൽ ഓശാന ഞായറിൻ്റെ പ്രത്യേക ശുശ്രൂഷകളും കരുത്തോലകളേന്തി പ്രദക്ഷിണവും വിശുദ്ധ കുർബ്ബാനയും നടന്നു. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഓശാന ശുശ്രൂഷകൾ കോതമംഗലത്ത് നടന്നു.

കോതമംഗലം മൗണ്ട് സീനായ് മോർ ബസേലിയോസ് കത്തീഡ്രലിൽ ഞായറാഴ്ച രാവിലെ നടന്ന ഓശാന ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ബെസി കൗങ്ങുംപിള്ളി സഹകാർമികനായി. തുടർന്നുള്ള ദിവസങളിലെ ശുശ്രൂഷകൾക്കും ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യകാർമികനാകും.

കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇത്തവണ ദൈവാലയങ്ങൾ വിശുദ്ധവാര ശുശ്രൂഷകൾക്ക് കൂടുതൽ സജീവമാകും. ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക്​ പ്രാർത്ഥനാ ദിനങ്ങളാണ്​​. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് യേശുവിൻ്റെ ഉയിർത്തെഴുന്നേൽപ്പിൻ്റെ ഓർമ്മ പുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധ വാരം പൂർത്തിയാകും. ഈസ്റ്ററോടെ അമ്പത് നോമ്പിനും സമാപനമാകും.

You May Also Like

NEWS

കോതമംഗലം: റെസ്റ്റോറന്റ് രംഗത്ത് ഭക്ഷണമേന്മ പതിപ്പിച്ച “ഷെഫ് ബുക്ക് റെസ്റ്റോറന്റ് ” കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. “ഷെഫ് ബുക്ക് റെസ്റ്റോറന്റിന്റെ സിഗ്നേച്ചർ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ കോതമംഗലത്തും അവസരം ഒരുങ്ങുകയാണ്. കോതമംഗലം കോഴിപ്പിള്ളി ബൈപ്പാസിൽ...

NEWS

കോതമംഗലം: കനത്ത വേനലിൽ ദാഹമകറ്റാൻ കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നേര്യമംഗലം ബസ് സ്റ്റാന്റിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സെക്രട്ടറിയുടെയും മെമ്പർ മാരുയും നേതൃത്വത്തിൽ ഹരിതസേന കോതമംഗലം ആറ് ശുചീകരിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കുടമുണ്ട പാലത്തിന് താഴെ കോതമംഗലം ആറിൽ കഴിഞ്ഞ മഴക്കാലത്ത് കടപുഴകി വീണ് പുഴ വട്ടം...

NEWS

കോതമംഗലം : 2023 – 24 അധ്യയന വർഷത്തിലെ ഐ സി എസ് ഇ പത്ത് , പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ എം. എ ഇന്റർനാഷണൽ സ്കൂളിന് 100 % വിജയം. പത്താം...