കോതമംഗലം: യുഡിഎഫിൽ ഭിന്നത സത്യാഗ്രഹത്തിൽ നിന്ന് മുസ്ലീം ലീഗും, ജേക്കബ് വിഭാഗവും വിട്ടുനിന്നതായി ആരോപണം. ആൻ്റണി ജോൺ എം എൽ എ ക്കെതിരെ കോതമംഗലത്ത് യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിൽ നിന്ന് ഉദ്ഘാടകൻ ഡീൻ കുര്യാക്കോസ് എം പി യും മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മറ്റിയും വിട്ടു നിന്നു എന്നാണ് ഉയരുന്ന ആരോപണം. നേതാക്കളും അണികളും കുറഞ്ഞതിനാൽ പേരിന് സമരം നടത്തി യു ഡി എഫ് തലയൂരി.
പ്രചരണ പോസ്റ്ററുകളിൽ മുസ്ലിം ലീഗ് നേതാക്കളെ അവഗണിച്ചതിലും കൂടിയാലോചനകളില്ലാതെ അനാവശ്യ സമരം നടത്തുന്നതിൽ പ്രതിഷേധിച്ചാണ് മുസ്ലിം ലീഗ് നേതാക്കൾ വിട്ടുനിന്നത്.
ലീഗിൻ്റെ സമ്മർദ്ധത്തിന് വഴങ്ങി ഡീൻ കുര്യാക്കോസ് എം പി യും ചടങ്ങ് ബഹിഷ്കരിച്ചതായി ആരോപണം ഉയർന്നു. സമരത്തിന് മുൻപ് നടന്ന വാർത്ത സമ്മേളനത്തിലും മുസ്ലീം ലീഗ് നേതാക്കളെ യുഡിഎഫ് നേതൃത്വം ഒഴിവാക്കിയിരുന്നു. സോഷ്യൽ മീഡിയ വഴി ലീഗ് പ്രവർത്തകർ ഇത് വലിയ ചർച്ചയാക്കി മാറ്റിയിരുന്നു.
കോൺഗ്രസ് – കേരള കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ആദ്യം അടിച്ച പോസ്റ്ററിൽ ലീഗ് നേതാക്കളെ ഒഴിവാക്കുകയും പിന്നീട്
ലീഗ് നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് പോസ്റ്റർ അടിക്കുകയും ചെയ്തിരുന്നു എന്നാൽ നിലപാട് തിരുത്തേണ്ടത് ഇല്ല
എന്ന തീരുമാനമാണ് ലീഗ് നേതൃത്വം കൈകൊണ്ടത്.
കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും
സത്യാഗ്രഹ സമരത്തിൽ നിന്ന് പിന്മാറി. യു ഡി എഫ് നേതൃത്വത്തിൻ്റെ മോശമായ ഇടപെടലാണ് സമരം പരാജയപ്പെടാൻ കാരണമെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. മണ്ഡലത്തിലെ
വികസന പ്രർത്തനങ്ങൾ നടക്കുന്നില്ലന്ന് യുഡിഫ് ആരോപിക്കുന്ന പല വികസന പദ്ധതികളും നിലവിൽ പണി പൂർത്തിയായി വരികയാണ് .
അടിസ്ഥാന രഹിതമായ അരോപണങ്ങൾ ഉന്നയിച്ച് സമീപകാലത്ത് അനാവശ്യ സമരങ്ങൾ നടത്തുന്ന യു ഡി എഫ് നേതൃത്വത്തിനെതിരെ മുസ്ലീം ലീഗും ,കേരള കോണ്ഗ്രസിലെ ഇരു വിഭാഗങ്ങളും പരസ്യപ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് . ആൻ്റണി ജോൺ എം എൽ എ യോട് രണ്ട് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട കേരള കോൺഗ്രസ് എം വിഭാഗം സ്ഥാനാർത്ഥികളുടെ ഒത്താശയോടെയാണ് പല സമരങ്ങളും യു ഡി എഫ് സംഘടിപ്പിക്കുന്നതെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് തന്നെ ആക്ഷേപമുണ്ട് .
പടം: യു ഡി എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി മുസ്ലീം ലീഗ് , ജേക്കബ് വിഭാഗത്തേയും ഒഴിവാക്കി സ്ഥാപിച്ച സമര ഫ്ലക്സ് ബോർഡ്.