കോതമംഗലം : അശരണർക്കും ഭിന്നശേഷിക്കാർക്കുമായി സംസ്ഥാന സർക്കാരിന്റെ വാതിൽപ്പടി സേവന പദ്ധതി നടപ്പിലാക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് ഈ ജനകീയ പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ സംവിധാനങ്ങളെയും
സന്നദ്ധ സേവകരെയും പ്രാദേശികമായി ഉപയോഗപ്പെടുത്തിയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഇതിനായി സംഘടിപ്പിച്ച പരിശീലനം കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. കിടപ്പു രോഗികൾ, ആരോരുമില്ലാത്തവർ
ഭിന്നശേഷിക്കാർ, മാരക രോഗബാധിതർ, പ്രകൃതിക്ഷോഭ ദുരന്തങ്ങൾക്ക്
ഇരയായവർ അപകടങ്ങൾ സംഭവിച്ചവർ അടക്കമുള്ളവരും ദുർബലരുമായ ജനങ്ങൾക്ക് ഈ പദ്ധതി പ്രയോജനകരമാകും. സേവനം എന്നത് ജനങ്ങളുടെ അവകാശമാണെന്ന
കാഴ്ചപ്പാടിലാണ് വാതിൽപ്പടി പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ നടപ്പിലാക്കലിനായി സർക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
ഏകോപിപ്പിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മുതൽ ജീവൻരക്ഷാ മരുന്നുകൾ യഥാസമയം
എത്തിച്ചുനൽകലും വിവിധ ക്ഷേമ പെൻഷൻ ആനുകൂല്യങ്ങൾക്കുള്ള
അപേക്ഷ സമർപ്പിക്കലും വാതിൽപ്പടി സേവനത്തിലൂടെ അതിന് അർഹരായ പൗരജനങ്ങൾക്ക്
കൃത്യമായും ലഭിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുന്നിൽനിന്ന് നടപ്പിലാക്കുന്ന
പദ്ധതിയുടെ പരിശീലനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽനടന്നു.
പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ടുവരുന്ന വിവിധ വിഷയങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള
ഏകദിന പരിശീലനമാണ് ഓരോ പഞ്ചായത്തുകൾക്കുമായി നൽകിയത്.
ജനപ്രതിനിധികളും, വിവിധവകുപ്പ് ഉദ്യോഗസ്ഥരും,
കുടുംബശ്രീ CDS പ്രവർത്തകരും
സന്നദ്ധ സേവകരും
ആശാ പ്രവർത്തകരും
അക്ഷയ കേന്ദ്രം പ്രതിനിധികളും
പരിശീലനത്തിൽ പങ്കെടുത്തു.
രണ്ടു ദിവസങ്ങളിലായി 10 പഞ്ചായത്തുകളിൽ നിന്നുള്ള 130 ഓളം പേർക്ക് രണ്ട് ബാച്ചായി തിരിച്ചായിരുന്നു
പരിശീലനം
നൽകിയത്.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പി.എ.എം.ബഷീർ ഉൽഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ
അഡ്വ. ജോമി തെക്കേക്കര,
ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ
ജെയിംസ് കോറമ്പേൽ,
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി
എസ്. അനുപം,
കീരമ്പാറ ഗ്രാമപഞ്ചായത്ത് മെംബർ
വി.സി. ചാക്കോ,
കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്
സൈജന്റ് ചാക്കോ, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, നെല്ലിക്കുഴി പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശോഭ വിനയൻ, വാരപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി എന്നിവർ സംസാരിച്ചു.
വിവിധ വിഷയങ്ങളിൽ കിലയുടെ റിസോഴ്സ്
പേഴ്സൺമാർ ക്ലാസ്സുകൾ നയിച്ചു.
കോതമംഗലം നഗരസഭയിലെ വാതിൽപ്പടി
സേവന പരിശീലന പരിപാടി
ഏപ്രിൽ 11
തിങ്കളാഴ്ച നടക്കും.
രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ മുനിസിപ്പൽ ഹാളിലാണ്
പരിശീലന പരിപാടിയെന്ന്
കിലയുടെ കോതമംഗലം
ബ്ലോക്ക്
കോ ഓർഡിനേറ്റർ
സലാം കാവാട്ട് അറിയിച്ചു.