പിണ്ടിമന: പണിമുടക്ക് ദിവസം ജോലിക്കെത്തിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമരാനുകൂലികളുടെ മര്‍ദ്ധനമേറ്റു. പിണ്ടിമന പഞ്ചായത്ത് ഓഫിസിലാണ് ഇന്ന് ഉച്ചക്ക സംഘര്‍ഷമുണ്ടായത്. സമരാനുകൂലികളെ പോലിസ് കസ്റ്റഡിയിലെടുത്തു. പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ ഇന്ന് ജോലിക്ക് ഹാജരായ പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് ഓഫീസിനുള്ളിൽ കയറി മർദിച്ച് അവശനാക്കി. ഇന്ന് സർക്കാർ ഉദ്യോഗസ്ഥർ ജോലിക്ക് ഹാജരാകണം പണി മുടക്കരുതെന്ന കോടതി ഉത്തരവും നിലനിൽക്കെയാണ് ഈ ആക്രമണം.
ഓഫീസിലെത്തി കർത്തവ്യ നിർവഹണം നടത്തി വരുന്നതിനിടെ ഒരു സംഘം പണിമുടക്ക് അനുകൂലികൾ പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് പ്രകടനമായി എത്തി അവിടെ വലിയ രീതിയിൽ ഒച്ചയും ബഹളവും ഉണ്ടാക്കുകയും, സെക്രട്ടറി ഇരിക്കുന്നിടത്തേക്കെത്തി അദ്ദേഹത്തെ അടിക്കുകയും ഇടിക്കുകയും ചവിട്ടുകയും ചെയ്തു. മർദനമേറ്റ് മൂക്കിലൂടെ ചോരയൊലിച്ച് അവശനായ പഞ്ചായത്ത് സെക്രട്ടറിയെ പോലീസ് എത്തി കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമി സംഘത്തിലെ ചിലരെ പോലീസ് സംഭവ സ്ഥലത്ത് വച്ച് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കർത്തവ്യ നിർവഹണത്തിൽ ഏർപ്പിട്ടിരുന്ന പഞ്ചായത്ത് സെക്രട്ടറിയെ തന്റെ ഓഫീസിൽ കയറി മർദ്ദിച്ച ആക്രമി സംഘങ്ങളെ കസ്റ്റഡിയിൽ നിന്നും വിട്ട് കിട്ടാൻ ഉന്നത ഭരണ തലത്തിൽ നിന്നും സ്വാധീനം പോലീസിന് മേലുള്ളത് കൊണ്ട് അവരെ വിട്ടയക്കാനുള്ള നീക്കവും നടക്കുന്നു എന്ന ആക്ഷേപവും നിലനിൽക്കുന്നു. അക്രമത്തിനു നേതൃത്വം കൊടുത്തവരെ ജാമ്യമില്ല വകുപ്പ് ചാർത്തി ജയിലിൽ അടക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കൂടാതെ കരം അടക്കുവാനായി വന്ന രാജൻ എന്ന നികുതിധായകനേയും ദാരുണമായി ആക്രമിക്കുകയും ചെയ്‌തു. ജോലിചെയ്യാൻ സന്നദ്ധരായി വരുന്ന ജീവനക്കാർക്ക് സംരക്ഷണമൊരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സർക്കാർ ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന രീതിയിലുള്ള കാടത്ത ആക്രമണങ്ങൾ നടത്തിയവർക്ക് എതിരെ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചരീതിയിലുള്ള നിയമ നടപടികൾ കൈക്കൊള്ളണമെന്ന് കൂടി നാട്ടുകാർ ആവശ്യപ്പെടുന്നു.