പല്ലാരിമംഗലം : സ്ത്രീപക്ഷ നവകേരളം എന്ന മുദ്രാവാക്യമുയര്‍ത്തി കുടുംബശ്രീ സ്‌നേഹിതയുടെ നേതൃത്വത്തില്‍ അടിവാട് ടി ആന്റ് എം ഓഡിറ്റോറിയത്തില്‍ കലാജാഥ അരങ്ങേറി. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. രംഗശ്രീ ടീമിന്റെ കലാകാരികള്‍ അണിനിരന്ന പാടുക ജീവിത ഗാഥകള്‍ എന്ന കലാപരിപാടിയും നടന്നു. സ്ത്രീപീഡനത്തിനും സ്ത്രീധന പീഡനത്തിനുമെതിരെയായിരുന്നു പരിപാടി. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അധ്യക്ഷനായി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷരീഫ റഷീദ്, വാര്‍ഡ് അംഗങ്ങളായ സീനത്ത് മൈതീന്‍, എ എ രമണന്‍, അബൂബക്കര്‍ മാങ്കുളം, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ നെജി ജബ്ബാര്‍, കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍ രജിത ജയകുമാര്‍, സ്മിത ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
