കോലഞ്ചേരി: ദേശീയ പെൻഷൻ പദ്ധതി പിൻവലിക്കുക, കരാർ പുറംകരാർ കാഷ്വൽ നിയനങ്ങൾ അവസാനിപ്പിക്കുക, ലേബർ കോഡുകളും പ്രതിരോധ മേഖലയിലെ പണിമുടക്ക് നിരോധന നിയമവും പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക തുടങ്ങീ കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28,29 ന് നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൻ്റെ മുന്നോടിയായി അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടേയും ആക്ഷൻ കൗൺസിലിൻ്റയും നേതൃത്വത്തിൽ ജില്ലയിൽ ജീവനക്കാരും അദ്ധ്യാപകരും 15,16,17 തീയതികളിൽ നടത്തുന്ന പ്രാദേശികതല ധർണ്ണകൾക്ക് തുടക്കമായി. ആദ്യ ദിവസം 41 കേന്ദ്രങ്ങളിലായാണ് ജില്ലയിൽ ധർണ്ണകൾ നടത്തിയത്.
കോലഞ്ചേരിയിൽ ധർണ്ണ പ്രാദേശിക ധർണ്ണ അദ്ധ്യാപക സർവ്വീസ് സംഘടനാ സമര സമിതി ജില്ലാ കൺവീനർ വി.കെ.ജിൻസ് ഉത്ഘാടനം ചെയ്തു.കെ.എസ്.റ്റി.എ ജില്ലാ കമ്മിറ്റിയംഗം ബെൻസൺ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം എൻ.എം.രാജേഷ്, കെ.കെ.സജീവ് എന്നിവർ സംസാരിച്ചു. ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയംഗം വി.എം.സുഭാഷ് സ്വാഗതവും കെ.കെ.മുരുകൻ നന്ദിയും പറഞ്ഞു.
ഫോട്ടോ: കോലഞ്ചേരിയിൽ നടന്ന അദ്ധ്യാപകരുടേയും ജീവനക്കാരുടെയും പ്രാദേശിക ധർണ്ണ സമരസമിതി ജില്ലാ കൺവീനർ വി.കെ.ജിൻസ് ഉത്ഘാടനം ചെയ്യുന്നു.