കോതമംഗലം : കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതുൾപ്പെടെ തൊഴിലാളി ദ്രോഹ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് മാർച്ച് 28, 29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി അഖിലേന്ത്യാ തലത്തിൽ ആഹ്വാനം ചെയ്തിട്ടുള്ള 48 മണിക്കൂർ പൊതു പണിമുടക്കിന്റെ വിജയത്തിനായി കോതമംഗലത്ത് പ്രവർത്തക കൺവെൻഷൻ നടത്തി. പണിമുടക്കിന്റെ ഭാഗമായി നടക്കുന്ന പി.ആർ. മുരളീധരൻ (സി.ഐ.ടി.യു), ജാഥാ ക്യാപ്റ്റനും കരിം പാടത്തിക്കര ( എസ്.ടി.യു) വൈസ് ക്യാപ്റ്റനും കെ.പി.കൃഷ്ണൻ കുട്ടി (എച്ച്.എം.എസ്) ജാഥാ മാനേജരുമായി നടക്കുന്ന ജില്ലാ പ്രചരണ ജാഥക്ക് മാർച്ച് 17 ന് വൈകിട്ട് മൂന്ന് മണിക്ക് നെല്ലിക്കുഴിയിലും നാല് മണിക്ക് കോതമംഗലം മുനിസിപ്പൽ ജംഗ്‌ക്ഷനിലും സ്വീകരണം നൽകും.
പണിമുടക്ക് വിജയത്തിനായി കോതമംഗലം ടി.എം. മീതിയൻ സ്മാരക ഹാളിൽ ചേർന്ന സംയുക്ത തൊഴിലാളി യൂണിയൻ കോതമംഗലം മേഖലാ പ്രവർത്തക കൺവെൻഷൻ സി.ഐ.ടി.യു. താലൂക്ക് പ്രസിഡന്റ് പി.എം. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. നിയോജക മണ്ഡലം പ്രസിഡന്റ് അബു മൊയ്തീൻ അദ്ധ്യക്ഷനായി. എച്ച്.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി മുഖ്യപ്രഭാഷണം നൽകി. സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി സി.പി.എസ്.ബാലൻ, എ.ഐ.ടി.യു.സി. താലൂക്ക് സെക്രട്ടറി എം.എസ്. ജോർജ്ജ്, ഐ.എൻ.ടി.യു.സി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റോയി കെ.പോൾ , സി.ഐ.ടി.യു. താലൂക്ക് കമ്മറ്റിയംഗം ജോഷി അറയ്ക്കൽ, കെ.എം.ബഷീർ, പി.പി. മൈതീൻ ഷാ സ്വാഗതവും ശശി കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.
ഫോട്ടോ: മാർച്ച് 27, 28 പൊതു പണിമുടക്ക് വിജയത്തിനായി കോതമംഗലത്ത് നടത്തിയ സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തക കൺവെൻഷൻ സി.ഐ.ടി.യു. താലൂക്ക് പ്രസിഡന്റ് പി.എം. മുഹമ്മദാ ഉദ്‌ഘാടനം ചെയ്യുന്നു.