പല്ലാരിമംഗലം : പൈമറ്റത്ത് റിയൽ ഹീറോസ് ക്ലബ്ബ് സെക്യൂരിറ്റി മിറർ സ്ഥാപിച്ചു. പല്ലാരിമംഗലം പഞ്ചായത്തിലെ പൈമറ്റം കവലയിൽ വാഹനതിരക്കേറിയതും അപകട മേഖലയുമായ സലഫി മസ്ജിദ് ജങ്ങ്ഷനിൽ റിയൽ ഹീറോസ് പൈമറ്റം ക്ലബ്ബിന്റെ നേതൃത്വത്തിൽ വലിയ സെക്യൂരിറ്റി മിറർ സ്ഥാപിച്ചു. താഴെ നിന്നും കയറ്റം കയറി വരുന്ന വാഹനങ്ങൾ പൈമറ്റം – മണിക്കിണർ മെയിൻ റോഡിലേക്ക് കടക്കുമ്പോൾ ഇരു വശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാതെ അപകടം സംഭവിക്കുന്ന സാഹചര്യം ഒരു പരിധി വരെ ഈ മിറർ സ്ഥാപിക്കുന്നതോടെ പരിഹരിക്കാൻ കഴിയുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ക്ലബ്ബ് പ്രസിഡന്റ് റഷീദ് പി.എ. പറഞ്ഞു. വൈസ് പ്രസിഡന്റ് ബഷീർ പി.എം. അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി റഷീദ് പരുത്തിക്കാട്ട് കുടി, ഷെമീർ സി.എ.,ജയിംസ് ഇ.ടി. കബീർ പാലിശ്ശേരി, ഷഫീക്ക് പി.എസ്, അൽത്താഫ് എം.കെ. മൻസൂർ അലി, മുത്തലിബ് എം.എസ്, അലിയ അഷ്റഫ്, ഷാബിൻ കെ.പി. എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: വാഹനാപകടങ്ങൾ ഒഴിവാക്കാൻ പൈമറ്റം സലഫി മസ്ജിദ് ജംങ്ങ്ഷനിൽ റിയൽ ഹീറോസ് ക്ലബിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സെക്യൂരിറ്റി മിറർ (കോൺവെക്സ് മിറർ) പ്രസിഡന്റ് റഷീദ് പി.എ. ഉദ്ഘാടനം ചെയ്യുന്നു.