കോതമംഗലം : ബജറ്റ് അവഗണനയും പൊള്ളത്തരവും ജനം തിരിച്ചറിയണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് ജയകുമാർ വെട്ടിക്കാടൻ പറഞ്ഞു. മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച് നടപ്പാക്കാത്ത കോടികളുടെ പദ്ധതികള്‍ വീണ്ടും വീണ്ടും പ്രഖ്യാപിച്ച് കോതമംഗലം നിയോജക മണ്ഡലത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് എം.എല്‍.എ. എന്ന് ബി.ജെ.പി.മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. പൊള്ളയായ വാഗ്ദാനം മാത്രമാണ് ബജറ്റിലൂടെ കോതമംഗലത്തിന് നല്‍കിയിരിക്കുന്നത്. മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങളെ കാണാതെ കേവലം വിവിധ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് അനുവദിക്കുന്ന ഫണ്ട് പെരുപ്പിച്ച് കാട്ടി വര്‍ഷങ്ങളായി ജനങ്ങളുടെ കണ്ണില്‍പ്പൊടിയുകയാണ്. കാലാനുസ്രതമായി നടക്കുന്ന വികസനങ്ങൾ സ്വന്തം നേട്ടമായി അവതരിപ്പിക്കുക മാത്രമാണ് എം.എൽ എ ചെയ്യുന്നതെന്ന് ജയകുമാർ ആരോപിച്ചു.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കോതമംഗലം മണ്ഡലത്തില്‍ പുതിയ പദ്ധതികളൊന്നും എത്തിക്കാന്‍ സാധിക്കാതെ എല്ലാ വര്‍ഷവും മുന്‍ ബജറ്റിലെ അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറയുക മാത്രമാണ് ചെയ്യുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച കുട്ടമ്പുഴയിലെ ഉള്‍പ്പെടെ പാലങ്ങളും മലയോര ഹൈവേയും ബജറ്റിലും അല്ലാതെയും ഫണ്ട് അനുവദിച്ചതായി പലകുറി പ്രഖ്യാപിച്ചത് തന്നെയാണ്. മലയോര ഹൈവേ, നെടുമ്പാശ്ശേരി-കൊടക്കനാല്‍ റോഡ് എല്ലാ ബജറ്റിലും സ്ഥാനം പിടിക്കുന്ന പദ്ധതിയാണെന്നും ബി.ജെ.പി.ആരോപിച്ചു.
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				