കോതമംഗലം : ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരളത്തിനു മാത്രമല്ല രാജ്യത്തെ മതേതര വിശ്വാസികൾക്കാകമാനം വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് കോതമംഗലം മാർതോമാ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തു വയലിൽ പറഞ്ഞു. സൗമ്യമായ പെരുമാറ്റം കൊണ്ട് സർവ്വരുടെയും ഹൃദയം കവരാൻ അദ്ദേഹത്തിനു കഴിഞ്ഞു. നിരാലംബരുടെയും അശരുണടെയും അത്താണി കൂടിയാണ് മറഞ്ഞു പോയതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് നിയോജക മണ്ഢലം കമ്മിറ്റി മുനിസിപ്പൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഢലം പ്രസിഡൻ്റ് പി എം മൈതീൻ അധ്യക്ഷനായിരുന്നു. ജന.സെക്രട്ടറി പി എം സക്കരിയ അനുശോചന പ്രമേയം അവതരിപ്പിച്ചു.
മുൻ മന്ത്രി ടി യു കുരുവിള, സി പി എം ഏരിയ സെക്രട്ടറി കെ എ ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ, നഗരസഭാ പ്രതിപക്ഷ നേതാവ് എ.ജി.ജോർജ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം എസ് എൽദോസ്, സി പി ഐ മണ്ഢലം സെക്രട്ടറി പി ടി ബെന്നി, കേരള കോൺഗ്രസ് മണ്ഢലം പ്രസിഡൻ്റ് എ ടി പൗലോസ്, ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗം മനോജ് ഗോപി, ഇളമ്പ്ര ഇമാം അലി ബാഖവി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റുമാരായ പി കെ മൊയ്തു, കെ എം ഇബ്രാഹിം ,നിയോ. മണ്ഢലം ട്രഷറർ കെ എം കുഞ്ഞുബാവ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: മുസ്ലിം ലീഗ് നിയോജക മണ്ഢലം കമ്മിറ്റി മുനിസിപ്പൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗത്തിൽ കോതമംഗലം മാർതോമാ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തു വയലിൽ അനുശോചന പ്രസംഗം നടത്തുന്നു.