കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ ഭരണ സമിതിക്കെതിരെ സി.പി. എം. കുടുംബശ്രീയുടെ മറവിൽ സമരം നടത്തുകയാണെന്നും യു ഡി എഫ് ആരോപിച്ചു. കളക്റ്ററുടെ നിർദ്ദേശങ്ങൾ പഞ്ചായത്ത് ഭരണ സമതി പൂർണ്ണമായി അംഗീ കരിക്കുകയും എന്നാൽ , CDS ഉം LDF ഉം സമ്മതിക്കാതെ സമരം തുടരുകയാണെന്നും മുൻപ് RDO യുടേയും,, തഹസീൽദാരുടേയും നേതൃത്വത്തിൽ ചർച്ച ചെയ്തപ്പോഴും സി പി എം പ്രശ്നം അവസാനിപ്പിക്കാതിരിക്കാനാണ് ശ്രമിച്ചതെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു. ജില്ലാ കളക്റ്റർ ചർച്ചക്ക് എത്തുന്നു എന്നറിഞ്ഞ് CPM വിവിധ വാർഡുകളിൽ നിന്നു പ്രവർത്തകരെ സംഘടിപ്പിക്കുകയും പഞ്ചായത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. യുഡിഎഫ് ഭരണ സമിതി അധികാരത്തിൽ വന്നതുമുതൽ കുപ്രചരണങ്ങളുമായി , അനാവശ്യമായി സമരം നടത്തിവരികയാണെന്നും അധികാരം കയ്യിലുണ്ടെന്ന് കരുതി സി പി ഐ എം ഗുണ്ടാ രാഷ്ട്രീയം കളിക്കുകയാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
