കോതമംഗലം: പുന്നേക്കാട് കവലയിലെ പുറമ്പോക്ക് ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ച് നീക്കി. ഇന്ന് ഉച്ചക്ക് മുൻപ് പൊളിച്ച് നീക്കണമെന്നായിരുന്ന ഹൈകോടതി വിധി.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത്
വകുപ്പ് നിർദേശിച്ചതിനേ തുടർന്ന് പുറമ്പോക്കിലെ കൈയേറ്റം ഒഴിപ്പിച്ചു. കൂടുതൽപേരും സ്വയം കയ്യേറ്റമൊഴിയാൻ തയ്യാറാകുകയായിരുന്നു. ചിലർ ഒഴിപ്പിക്കലിനെതിരെ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. പുന്നേക്കാട് കവലയിൽ റോഡ് പുറമ്പോക്ക് കൈയേറിയ 14 പേർക്ക് പൊളിച്ചുനീക്കാൻ പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ നോട്ടീസ് നൽകിയിരുന്നു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വർക്കിയുടെ പരാതിയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നുള്ള നടപടിയായാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
10 വ്യാപാരികൾക്കും പുന്നേക്കാട് പള്ളിയുടെ കുരിശിന്റെ ഭാഗത്തും വെളിയേൽച്ചാൽ പള്ളിയുടെ കവലയിലെ കപ്പേളഭണ്ഡാരം സ്ഥിതിചെയ്യുന്ന ഭാഗവും പഴയ ഒരു വീടും ഉപയോഗശൂന്യമായ കെട്ടിടവും അടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു മുമ്പ് സ്വയം പൊളിച്ചുനീക്കാനാണ് നോട്ടീസ് നൽകിയിരുന്നത്.
ഒഴിപ്പിച്ചെടുക്കുന്ന സ്ഥലം കവല വികസനത്തിന് വേണ്ടി ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.