- ജെറിൽ ജോസ് കോട്ടപ്പടി.
കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സായ വിരിപ്പക്കാട്ട്ചിറ കാടും പായലും നിറഞ്ഞു നശിക്കുന്നു. നൂറുകണക്കിനാളുകളുടെ കുടിവെള്ള സ്രോതസ്സാണ് അധികാരികളുടെ നോട്ട കുറവുമൂലം കാടുകയറി നശിക്കുന്നത്. ഓട്ടോമാറ്റിക് പമ്പ് സിസ്റ്റം നിലവിൽവന്നതോടെ ജോലിക്ക് ഉണ്ടായ ആളെ പിരിച്ചുവിട്ടതു മൂലം ചിറക്കകത്തു കുടിവെള്ളത്തിനായി കുഴിച്ചിരിക്കുന്ന കിണറിൽ അഴുക്ക് ഉണ്ടോ ഇല്ലയോ എന്ന് പോലും അറിയില്ല. കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആളുകൾക്കുള്ള ആശ്രയമാണ് പഞ്ചായത്തിന്റയും വാട്ടർ അതോറിറ്റിയും അനാസ്ഥമൂലം നശിച്ചു കിടക്കുന്നത്.
മൂന്നു വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി ചിറക്ലീൻ ചെയ്തത് പെരിയാർവാലി കനാലിൽ വെള്ളം വരുന്നതിനുമുമ്പ് ചിറ ക്ലീൻ ചെയ്യും എന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും യാതൊരുവിധ നടപടികളും ഉണ്ടാകാത്തത് നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. നൂറുകണക്കിന് കാട്ടു താറാവുകളുടെ ആവാസവ്യവസ്ഥയായി വിരിപ്പ് കാട്ട്ചിറ മാറിയിരിക്കുകയാണ്. പായലും കാടും മാറ്റി അടിയന്തരമായി ചിറ ക്ലീൻ ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.