കോതമംഗലം : കനാലിൽ അകപ്പെട്ട സ്വർണ്ണ മോതിരം കോതമംഗലം അഗ്നി രക്ഷാ സേന കണ്ടെടുത്തു. കോതമംഗലം ചെമ്മീൻ കുത്ത് സ്വദേശി പാഞ്ചേക്കാട്ട് ബിപിൻ ജോർജ് എന്നയാളുടെ എട്ട് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മോതിരം പെരിയാർ വാലി മെയിൻ കനാലിന്റെ ചെമ്മീൻ കുത്ത് ഭാഗത്ത് കുളിക്കുന്നതിനിടെ വെള്ളത്തിൽ വീണുപോവുകയായിരുന്നു. കോതമംഗലത്ത് നിന്നും സ്റ്റേഷൻ ഓഫീസർ കരുണാകരപിള്ളയുടെ നേതൃത്വത്തിൽ എത്തിയ സ്കൂ ബാ ടീം ഏകദേശം ഇരുപത് അടിയോളം ആഴത്തിൽ വെള്ളത്തിൽ തിരച്ചിൽ നടത്തി മോതിരം കണ്ടെടുത്തത്.
ഇന്ന് തിങ്കളാഴ്ച്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. ഏകദേശം ഒരു മണികൂർ സമയത്തെ തിരച്ചിനിലൊടുവിലാണ് മോതിരം കണ്ടെടുത്തത്. ഗ്രേഡ്.എ എസ് റ്റി. ഒ ബി.സി ജോഷി, കെ.എൻ ബിജു, ഷിബു.പി. ജോസഫ്, എസ്. സൽമാൻ ഖാൻ, ഡി. റെജി എന്നിവരും സ്ക്യൂ ബാ സംഘത്തിൽ ഉണ്ടായിരുന്നു. സ്റ്റേഷൻ ഓഫീസർ TP കരുണാകര പിള്ള മോതിരം ഉടമസ്ഥന് കൈമാറി.