കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാർഡായ വേട്ടാംമ്പാറയിൽ തണ്ണിമത്തൻ കൃഷിയിൽ നൂറ്മേനി വിളവ്. ഇഞ്ചക്കുടി മൈതീൻ എന്ന കർഷകൻ്റെ സ്വന്തം കൃഷിയിടത്തിൽ എട്ട് കിലോഗ്രാമിന് മുകളിലുള്ള ഷുഗർ ബേബി ഇനത്തിലുള്ള തണ്ണിമത്തൻകൃഷിയാണ് മാതൃകാപരമായത് . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു വിളവെടുപ്പ് ഉത്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബേസിൽ എൽദോസ്, മേരി പീറ്റർ, മെമ്പർമാരായ എസ്.എം.അലിയാർ, വിത്സൺ ജോൺ, കൃഷി ഓഫീസർ ഇ.എം.അനീഫ, കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ്, മൈതീൻ ഇഞ്ചക്കുടി എന്നിവർ സംസാരിച്ചു.
മൂന്നര ഏക്കറോളം വരുന്ന സ്ഥലത്ത് കഴിഞ്ഞ വർഷം കാബേജ്, കോളിഫ്ലവർ തുടങ്ങീ നിരവധി കൃഷികൾ ചെയ്തു കൊണ്ട് മാത്യകയായിരുന്നു ഈ കർഷകൻ. മികച്ച കർഷകനുള്ള അവാർഡിന് കൃഷിഭവൻമുഖേന അപേക്ഷിച്ചിരിക്കുന്ന സമയത്താണ് തണ്ണിമത്തൻ്റെ നൂറ് മേനി വിളവെടുപ്പ് നടന്നത്.ഈ മൂന്നരയേക്കർ സ്ഥലത്ത് തണ്ണി മത്തൻ കൃഷിക്ക് പുറമെ അത്യുല്പാദനശേഷിയുള്ള പയർ, തക്കാളി, പച്ചമുളക്, വെണ്ട, സാലഡ് വെള്ളരി, പാവൽ, ചുരക്ക, ചീര എന്നിവ കൂടി കൃഷി ചെയ്തുവരുന്നു.