കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അതിഥേ യരായ എം. ജി. യൂണിവേഴ്സിറ്റി കാല്പന്തു കളിയുടെ രാജാക്കന്മാരായി.നീണ്ട 28 വർഷങ്ങൾക്കു ശേഷമാണ് ദക്ഷിണമേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പിൻ്റെ ട്രോഫി എം.ജി സർവ്വകലാശാലയ്ക്ക് ലഭിക്കുന്നത്. ദക്ഷിണമേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പിൻ്റെ ആറാം ദിവസമായ 10-1-2022- തിങ്കളാഴ്ച രാവിലെ ഗ്രൗണ്ട് 1 ൽ (മാർ അത്തനേഷ്യസ് സ്റ്റേഡിയത്തിൽ ) നടന്ന ലീഗ് മത്സരത്തിൽ എസ് ആർ എം യൂണിവേഴ്സിറ്റിയെ ഒന്നിന് എതിരെ 2 ഗോളുകൾക്ക് എം. ജി യൂണിവേഴ്സിറ്റി പരാജയപ്പെടുത്തി.
എം. ജി. യൂണിവേഴ്സിറ്റിക്കുവേണ്ടി ഗിഫ്റ്റി സി ഗ്രേഷ്യസ് (6) ഇരുപത്തിനാലാം മിനിറ്റിലും, മുഹമ്മദ് റോഷൻ (12) നാല്പത്തിരണ്ടാം മിനിറ്റിലും ഓരോ ഗോൾ വീതം അടിച്ചപ്പോൾ, എസ് ആർ എം യൂണിവേഴ്സിറ്റി ക്ക് വേണ്ടി അലൻ രാഹുൽ (19) അറുപത്തിഎട്ടാം മിനിറ്റിൽ ഗോൾ അടിച്ചു.
വൈകിട്ട് 3.30ന് മാർ അത്തനേഷ്യസ് സ്റ്റേഡിയത്തിൽ എം.ജി യും കേരളയും തമ്മിൽ ഏറ്റുമുട്ടി. സമനില പങ്കിട്ടു. ഇരു വിഭാഗവും ഗോളുകൾ ഒന്നും അടിച്ചില്ല. അതോടെ എം.ജി സർവ്വകലാശാല ദക്ഷിണമേഖല അന്തർ സർവ്വകലാശാല പുരുഷ ഫുട്ബോൾ കിരീടം ചൂടി. കേരള സർവ്വകലാശാലയ്ക്കാണ് രണ്ടാം സ്ഥാനം.കാലിക്കറ്റ് യൂണിവേഴ്സിറ്റിയും എസ്.ആർ എം യൂണിവേഴ്സിറ്റിയും 3, 4 സ്ഥാനങ്ങൾ പങ്കിട്ടു.
ഗ്രൗണ്ട് 2ൽ വൈകിട്ട് എസ് ആർ എം.യൂണിവേഴ്സിറ്റിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും തമ്മിൽ നടന്ന മത്സരത്തിൽ 2 ഗോളുകൾക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ കാലിക്കറ്റ് ജയിച്ചു.
ഗ്രൗണ്ട് 2ൽ രാവിലെ കേരള യൂണിവേഴ്സിറ്റിയും കാലിക്കറ്റും തമ്മിലുള്ള മത്സരത്തിൽ ഓരോ ഗോളുകളുമായി ഇരുവരും സമനിലയിൽ പിരിഞ്ഞു. കേരള യൂണിവേഴ്സിറ്റിയുടെ താരം ഷഹിർ എസ് (9) നാല്പത്തി ഒമ്പതാം മിനിട്ടിൽ ഗോൾ അടിച്ചപ്പോൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടി സുഹിൽ എം. എ (18) അറുപത്തിയൊന്നാം മിനിറ്റിൽ വലകുലുക്കി.
ബെസ്റ്റ് ഗോൾ കീപ്പർ – സുഹൈൽ ഷാനു (കാലിക്കറ്റ്)
ബെസ്റ്റ് പ്രോമിസിങ് പ്ലയെർ -അർജുൻ വി (എം. ജി )
ബെസ്റ്റ് സ്ട്രൈക്കർ അഖിൻ ടി. എസ് (കേരള )
ബെസ്റ്റ് മിഡ് ഫീൽഡർ -നിതിൻ വിൽസൺ (എം. ജി )
ബെസ്റ്റ് ഡിഫെൻഡർ അജയ് അലക്സ് (എം. ജി )