പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പരമ്പരാഗത പച്ചക്കറിവിത്തിനങ്ങളുടെ കൃഷിക്ക് പിണ്ടിമന അയിരൂർപ്പാടം പയസ്സ് ഗാർഡനിൽ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു അദ്ധ്യക്ഷത വഹിച്ച വിത്തിടൽ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം.ബഷീർ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയ്സൺ ദാനിയേൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സിബി.പോൾ, ബേസിൽ എൽദോസ്, അംഗങ്ങളായ റ്റി.കെ.കുമാരി, വിത്സൺ ജോൺ, ലാലിജോയി, കെ.അരുൺ, ലത ഷാജി, കൃഷി ഓഫീസർ ഇ.എം.അനീഫ, കൃഷി അസിസ്റ്റൻ്റ് വി.കെ ജിൻസ്, കെ.പി.ഷിജോ,സിസ്റ്റർ ദയ, രാധാ മോഹനൻ എന്നിവർ സംസാരിച്ചു.
വാർഡ് മെമ്പർ എസ്.എം.അലിയാർ സ്വാഗതവും മദർ സുപ്പീരിയർ നന്ദിയും പറഞ്ഞു. പയസ്സ് ഗാർഡൻ്റെ അമ്പത് സെൻ്റിൽ പരമ്പരാഗത വിത്തിനങ്ങളായ ആനക്കൊമ്പൻ വെണ്ട, വ്ളാത്തങ്കര ചീര, പുതുപ്പാടി പയർ, നാടൻ കാന്താരി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.പ്രാദേശിക യുവകർഷകരേയും ഉൾപ്പെടുത്തി പരമ്പരാഗതകൃഷി വിപുലപ്പെടുത്തി മാതൃക കൃഷിത്തോട്ടമായി മാറ്റിയെടുക്കുന്നതിനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്.