Connect with us

Hi, what are you looking for?

SPORTS

ഗോൾ മഴ പെയ്യിച്ച് എം.ജി; ഡോ.എം.ജി.ആർ യൂണിവേഴ്സിറ്റിയെ എതിരില്ലാതെ 8 ഗോളുകൾക്ക് മുട്ടുകുത്തിച്ചു.

കോതമംഗലം : കോതമംഗലത്തെ കാല്പന്ത് കളിയുടെ ആരാധകരെ ആവേശത്തിലാക്കി മൂന്നാം വട്ടവും എം ജി യുടെ പടകുതിരകളുടെ മുന്നേറ്റം. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം ദിനം എതിരാളികളായ ഡോ എം ജി ആർ യൂണിവേഴ്സിറ്റിയെ എതിരില്ലാതെ 8 ഗോളുകൾക്ക് തോൽപ്പിച്ചാണ് എം ജി മൂന്നാം വട്ടവും തങ്ങൾ കരുത്തരാണെന്ന് തെളിയിച്ചത്. 3 ഗോളുകൾ അടിച്ച് ഗിഫ്റ്റി സി ഗ്രാഷ്യസ്(6) കല്പന്തു കളി പ്രേമികളുടെ കണ്ണിലുണ്ണിയായി മാറി. ആദ്യദിനം 9 ഗോളുകളും രണ്ടാം ദിവസം 8 ഗോളുകളുമായി എതിരാളികളെ കീഴ്പ്പെടുത്തിയാണ് എം.ജി യൂണിവേഴ്സിറ്റി ഇന്ന് (വെള്ളിയാഴ്ച ) കളിക്കളത്തിലിറങ്ങിയത്. എം. ജി. ക്ക് വേണ്ടി ഗിഫ്റ്റി സി ഗ്രേസ്യസ് രണ്ടാം മിനിറ്റിലും തുടർന്ന് 44,51 എന്നീ മിനിറ്റുകളിലും ഗോൾ വല കുലുക്കി. നിംഷാദ് റോഷൻ (21) 10,13 എന്നീ മിനിറ്റുകളിൽ ഇരട്ട ഗോൾ നേടുകയും ചെയിതു.

അറുപത്തൊമ്പതാം മിനിറ്റിൽ മുഹമ്മദ്‌ റോഷനും, എഴുപത്തിരണ്ടാംമിനിറ്റിൽ കെ എസ് ഹരിശങ്കരും, എൺപതാം മിനിറ്റിൽ സോയൽ ജോഷിയും ഗോൾ വല കുലുക്കി. ആദ്യ ദിനം എതിരില്ലാത്ത 4 ഗോളുകൾക്ക് ഡിണ്ടിഗൽ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിനെയും മൂന്നാം ദിനമായ ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഡവങ്കര യൂണിവേഴ്സിറ്റിയെയും എതിരില്ലാതെ 7 ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇന്ന് വൈകിട്ട് കരുത്തരായ എം.ജിയെ നേരിടാൻ എത്തിയ ചെന്നൈ എം.ജി ആർ ന് എം. ജി യുടെ മുന്നിൽ അടിപതറി.

ചിത്രം : എം. ജി യൂണിവേഴ്സിറ്റി vs എം. ജി ആർ യൂണിവേഴ്സിറ്റി മത്‌സരത്തിൽ എം. ജി യൂണിവേഴ്സിറ്റി യുടെ മുന്നേറ്റം വീക്ഷിക്കുന്ന എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്. ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിന്റെ പ്രധാന വേദി മാർ അത്തനേഷ്യസ് കോളേജ് ക്യാമ്പസ് ആണ്.

You May Also Like

NEWS

കോതമംഗലം: വിദേശ വിദ്യാഭ്യാസ രംഗത്ത് 25 വർഷത്തെ മികച്ച സേവന പാരമ്പര്യമുളള മധ്യകേരളത്തിലെ പ്രധാന സ്ഥാപനമാണ് കോതമംഗലം ഗ്ലോബൽ എഡു നടന്ന സെമിനാറിൽ നിരവധി വിദ്യാഭ്യാസ വിദക്ത്തരും വിദ്യാർത്ഥികളും പങ്കെടുത്തു. ഏറ്റവും കൂടുതൽ...

CRIME

പെരുമ്പാവൂർ: 26 കുപ്പി ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നൗ ഗാവ് സ്വദേശി മൊഫിജുൽ അലി (24) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പട്ടണത്തിൽ മയക്കുമരുന്ന് വിൽപ്പനക്കെത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആസാമിൽ നിന്ന്...

NEWS

കോതമംഗലം: റെസ്റ്റോറന്റ് രംഗത്ത് ഭക്ഷണമേന്മ പതിപ്പിച്ച “ഷെഫ് ബുക്ക് റെസ്റ്റോറന്റ് ” കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. “ഷെഫ് ബുക്ക് റെസ്റ്റോറന്റിന്റെ സിഗ്നേച്ചർ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ കോതമംഗലത്തും അവസരം ഒരുങ്ങുകയാണ്. കോതമംഗലം കോഴിപ്പിള്ളി ബൈപ്പാസിൽ...

NEWS

കോതമംഗലം: കനത്ത വേനലിൽ ദാഹമകറ്റാൻ കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നേര്യമംഗലം ബസ് സ്റ്റാന്റിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്...