കോതമംഗലം: ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ രൂപം കൊണ്ട് സംഘടനയാണ് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ. നവംബർ 25 സംഘടനയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് കോതമംഗലം കോഴിപ്പിളളി കവലയിൽ എ കെ ഡബ്യു ആർ എഫ് ജില്ലാ പ്രസിഡന്റ് പൈലി നെല്ലിമറ്റം പതാക ഉയർത്തി . മുഖ്യാതിഥി എ കെ ഡബ്യു ആർ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി സ്ഥാപക ദിന സന്ദേശം നൽകി.
കേരളത്തിലെ വീൽചെയർ കഴിയുന്ന അംഗപരിമിതരെ സംബന്ധിച്ച് ചരിത്രപരമായ ഒരുവർഷമാണ് 2016 . കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾക്കുള്ളിൽ കഴിഞ്ഞു കൂടുന്ന മറ്റാരുടേയും സഹായമില്ലാതെ സോഷ്യൽ മീഡിയയിലൂടെ സംസ്ഥാന തലത്തിൽ ആദ്യമായി ഒരു ശക്തമായ കൂട്ടായ്മ രൂപീകരിച്ചു. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (AKWRF ) കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വീൽചെയർ അംഗപരിമിതരുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിയും , അവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്നു. സംഘടനയ്ക്കു ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ, ഒരു താത്പര്യമേയുള്ളൂ, ഒരു സ്വപ്നമേയുള്ളൂ. അത് കട്ടിൽ, വീൽചെയർ കഴിയുന്ന അംഗപരിമിതരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ആണെന്ന് രാജീവ് പള്ളുരുത്തി പറഞ്ഞു.
ചടങ്ങിൽ എ കെ ഡബ്യു ആർ എഫ് ജില്ലാ സെക്രട്ടറി കെ ഒ ഗോപാലൻ , മണി ശർമ്മ , ദിപാമണി , റ്റി ഒ പരീത് മത്തായി വാരപ്പെട്ടി എന്നിവർ സംസാരിച്ചു. എം കെ സുധാകരൻ , പി റ്റി രഘു , വി വൈ ഏബ്രഹാം എന്നിവർ നേതൃത്വം നൽകി. മധുരപലഹാര വിതരണവും ചെയ്തു.