Connect with us

Hi, what are you looking for?

EDITORS CHOICE

കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന് വീണ്ടും പേറ്റന്റ്.

കോതമംഗലം : കാർഷിക രംഗത്ത് ഏറെ ഉപയോഗപ്രദമായ ഉപകരണത്തിന്റെ ഡിസൈൻ, പ്രവർത്തന രീതി എന്നിവയ്ക്ക് ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ പേറ്റന്റിന് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് അർഹമായി. ചിരട്ട ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനായി നാളികേരം ഉടക്കാതെ തന്നെ തേങ്ങയുടെ മാംസളഭാഗം പുറത്തെടുക്കുവാനുള്ള ഉപകരണമാണ് മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ അസ്സിസ്റ്റന്റ് പ്രൊഫസ്സറായ കിരൺ ക്രിസ്റ്റഫർ കണ്ടുപിടിച്ചത്. ഈ ഉപകരണത്തിന്റെ പ്രവർത്തന രീതിക്കാണ് 2021 ൽ ഓസ്ട്രേ ലിയൻ ഗവൺമെന്റിൽ നിന്നും ഇന്നവേഷൻ പേറ്റന്റ് ലഭിച്ചത്.

കരകൗശല നിർമ്മാണ മേഖലയിൽ ചിരട്ടയുടെ ആകൃതി മുഴുവൻ ആയി നിലനിർത്തി മാംസളഭാഗം പുറത്തെടുക്കുവാൻ വലിയ ബുദ്ധിമുട്ടായിരുന്നു. കെമിക്കൽ ഉപ യോഗിച്ചാണ് മുമ്പ് ഇത് ചെയ്തിരുന്നത്. പുതിയ ഉപകരണത്തിന്റെ വരവോട് കൂടി ചിരട്ട മുഴുവനായും ആകൃതി നിലനിർത്തി വിവിധ കരകൗശല വസ്തു ക്കൾ ഉണ്ടാക്കാമെന്നതും തേങ്ങയുടെ മാംസളഭാഗം ഉപയോഗിക്കാമെന്നതും എടുത്ത് പറയേണ്ട നേട്ടമാണ്. കേളേജിന് 2021 ൽ തന്നെ കാർഷിക രംഗത്ത് ലഭിക്കുന്ന രണ്ടാമത്തെ പേറ്റന്റാണ് ഇത്. കാറ്റിൽ നിന്നും വാഴയെ സംരക്ഷിക്കുന്നതിനുള്ള സ്ട്രക്ചറിനാണ് മുമ്പ് പേറ്റന്റ് ലഭിച്ചിരുന്നത്.

കാർഷിക രംഗത്തെ ഉന്നമനത്തിന് ശാസ്ത്ര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ഗവേഷണ ങ്ങൾക്ക് മുൻതൂക്കം നൽകണമെന്ന കോളേജ് മാനേജ്മെന്റിന്റെ കാഴ്ചപ്പാടിന്റെ ഫലമാണ് ഈ നേട്ടങ്ങളിലേക്ക് നയിച്ചതെന്ന് മാർ അത്തനേഷ്യസ് കോളേജ് അസ്സോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിൻസിപ്പൽ ഡോ. മാത്യു കെ, മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ബിനു മർക്കോസ് എന്നിവർ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : രാമല്ലൂരിൽ കഴിഞ്ഞ ദിവസം മോഷണം നടന്ന സ്കൂളും, വ്യാപാര സ്ഥാപനവും ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.തിങ്കളാഴ്ച രാത്രി 12.30 നോട് കൂടിയാണ് രാമലൂർ സേക്രട്ട് ഹാർട്ട് എൽ...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിന്‍റെ വനാതിര്‍ത്തി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായും കൃഷികള്‍ നശിപ്പിച്ചും വിഹരിക്കുന്ന കാട്ടാനകള്‍ അടക്കമുള്ള വന്യജീവികളുടെ നിരന്തരമുള്ള ശല്യം അവസാനിപ്പിക്കാന്‍ ഇടത് എം.എല്‍.എ.യും, പിണറായി സര്‍ക്കാരും ശാശ്വത നടപടികളൊന്നും എടുക്കുന്നില്ലെന്ന്...

NEWS

കോതമംഗലം : കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ നിഷ ഡേവിസ് തിരഞ്ഞെടുക്കപ്പെട്ടു.പോക്സോ കേസിൽ ഉൾപ്പെട്ട് കൗൺസിലർ സ്ഥാനം രാജിവച്ച കെ വി തോമസിൻ്റെ...

NEWS

കോതമംഗലം: കോതമംഗലം കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് ഓഫീസ് കെട്ടിടം കാല പഴക്കത്തിൽ അപകട അവസ്ഥയിലായി.നവീകരിച്ച പുതിയ കെ എസ് ആർ ടി സി ബിൽഡിങ്ങിന്റെ ഉദ്ഘാടനം വൈകുന്നതിനാൽ പഴയ കെട്ടിടത്തിൽ നിന്ന് ഇത്...

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തിൽ മന്നം ചാരിറ്റി ഫണ്ട് സ്വീകരിക്കലും, ചികിത്സാ ധനസഹായ വിതരണവും മാതൃക കരയോഗ പുരസ്കാര വിതരണവും അനുമോദനവും അവാർഡ് ദാന ചടങ്ങും നടന്നു. എൻ.എസ്.എസ്. കോതമംഗലം...

NEWS

കോതമംഗലം: വനം വകുപ്പിനെതിരെ, വക്കീൽ ഇല്ലാതെ സ്വന്തമായി ഹൈ കോടതിയിൽ കേസ് വാദിച്ച് വിജയം നേടിയിരിക്കുകയാണ് കോതമംഗലം കോട്ടപ്പടി പ്ലാമുടി സ്വദേശിനിയായ മെയ്മോൾ. ഹർജിക്കാരിയായ മെയ്മോൾക്ക് അർഹതയുള്ള 45ലക്ഷം രൂപയിൽ ആദ്യഗഡുവായി നൽകിയ...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കുട്ടമ്പുഴയില്‍ മണ്ണിടിച്ചിലില്‍ നാല് വീടുകള്‍ക്ക് ഭാഗികനാശം. കുട്ടമ്പുഴ സത്രപടി നാല് സെന്റ് നഗറിലും വായനശാലപ്പടി നഗറിലും താമസിക്കുന്ന പത്ത് കുടുംബങ്ങളെ ജില്ല കളക്ടറുടെ നിര്‍ദേശാനുസരണം മാറ്റിപ്പാര്‍പ്പിച്ചു. പഞ്ചായത്ത്...

NEWS

കോതമംഗലം: ശക്തമായ മഴയെതുടര്‍ന്ന് പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുടമുണ്ട പാലവും വെള്ളം മുക്കി. മഴ നാടെങ്ങും ആശങ്ക വിതയ്ക്കുകയാണ്. വെള്ളപ്പൊക്കഭീതിയും ഉയരുന്നുണ്ട്. പുഴകളും തോടുകളും കരകവിയാവുന്ന അവസ്ഥയിലാണ്....

NEWS

കോതമംഗലം: തലക്കോട് ചുള്ളിക്കണ്ടത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ ആസിഡ് ആക്രമണം. ഐപ്പാറ ജോസിന്റെ അഞ്ച് പോത്ത് കിടാരികള്‍ക്കാണ് പരിക്കേറ്റത്. ഇവയെ മേയാന്‍ വിട്ടിരുന്നപ്പോഴാണ് ആസിഡ് ആക്രമണം. ഊന്നുകല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.മുമ്പും സമാനമായ സംഭവം...

NEWS

കോതമംഗലം: കോതമംഗലം ബ്ലോക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിലും കാറ്റിലും പല്ലാരിമംഗലം, വാരപ്പെട്ടി,കവളങ്ങാട് കോതമംഗലം മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലായി 1120 കുലച്ച ഏത്ത വാഴകളും, 450 കുലയ്ക്കാത്ത ഏത്ത വാഴകളും, 30 റബ്ബർ മരങ്ങളും...

NEWS

കോതമംഗലം : കോതമംഗലം മണ്ഡത്തിലെ വിവിധ പഞ്ചായത്തുകളിൽ നേരിടുന്ന വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാനായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ സമയ ബന്ധിതമായിട്ടുള്ള പൂർത്തീകരണം കോതമംഗലം, മലയാറ്റൂർ, മൂന്നാർ ഡി എഫ് ഒ മാർ ഉറപ്പുവരുത്തണമെന്ന്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി, ഫിസിക്സ്‌, കെമിസ്ട്രി,ബോട്ടണി,സൂവോളജി, മാത്തമാറ്റിക്സ്, ബി. കോം,ബി. വോക് ഡാറ്റ അനലിറ്റിക്സ് & മെഷീൻ ലേർണിങ്, മൈക്രോബയോളജി,എന്നീ ബിരുദ പ്രോഗ്രാമുകളിലും, 5 വർഷ...

error: Content is protected !!