കോതമംഗലം: സമാനതകളില്ലാത്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന് ലൈഫ് കെയർ മിഷൻ ഹോസ്പിറ്റൽ പുരസ്ക്കാരം നൽകി ആദരിച്ചു. ഹോസ്പിറ്റലിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ക്ലബ്ബിന് പുരസ്ക്കാരം നൽകിയത്. പ്രസ്തുത ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് അവാർഡിന് അർഹനായ ഫയർ & റെസ്ക്യൂ ജീവനക്കാരനും ക്ലബ്ബിന്റെ ദുരന്തനിവാരണ സേന കോ-ഓഡിനേറ്ററുമായ നിഷാദ് സി എ യ്ക്കും പുരസ്ക്കാരം നൽകി. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ച്ച വച്ച പ്ലേമേക്കേഴ്സ് ക്ലബ്ബ് അടിവാട് തെക്കേ കവല , ഗോൾഡൻ യംഗ്സ് ക്ലബ്ബ് അടിവാട് തുടങ്ങിയ ക്ലബ്ബുകളെയും ഹോസ്പിറ്റൽ പുരസ്ക്കാരം നൽകി.
ലൈഫ് കെയർ മിഷൻ ഹോസ്പിറ്റലിന്റെ ഒന്നാം വാർഷിക ആഘോഷ പൊതുയോഗത്തിന്റെ ഉദ്ഘാടനവും പുരസ്ക്കാര വിതരണ ഉദ്ഘാടനവും കോതമംഗലം എം എൽ എ ആന്റണി ജോൺ നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മയിൽ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ഹീറോ യംഗ്സ് ക്ലബ്ബ് പ്രസിഡന്റ് ഷൗക്കത്തലി എം പി തുടങ്ങിയവർ ആശംസകൾ അറിയിച്ചു .മദ്ധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്ബിന് വേണ്ടി കോവിഡ് പ്രതിരോധ പ്രവർത്തകരായ ക്ലബ്ബിന്റെ സി ആർ ആർ ടി അംഗങ്ങളുടെ സാനിദ്ധ്യത്തിൽ പ്രസിഡന്റ് ഷൗക്കത്തലി എം പി പുരസ്ക്കാരം ഏറ്റ് വാങ്ങി. ക്ലബ്ബ് പ്രവർത്തകർക്ക് വീണ്ടും ഉണർന്ന് പ്രവർത്തിക്കുവാൻ പ്രജോദനമാകുന്ന ഇത്തരം പുരസ്കാരങ്ങൾ നൽകുവാൻ തയ്യാറായ ലൈഫ് കെയർ മിഷൻ ഹോസ്പിറ്റൽ മാനേജ്മെന്റിനും സ്റ്റാഫുകൾക്കും ഹീറോ യംഗ്സിന്റെ നന്ദി അറിയിക്കുന്നു