കോട്ടപ്പടി : ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജനയുടെ വിവരങ്ങൾ പൊതു ജനത്തിനെ അറിയിക്കാനായി സർക്കാർ ചിലവിൽ കോട്ടപ്പടി വാടാശ്ശേരിയിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ അതിക്രമം. 33.76 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം എറണാകുളം ജില്ലക്കായി അനുവദിച്ചിട്ടുള്ളത്. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുബങ്ങൾക്ക് എൽ ഇ ഡി ബൾബ് സഹിതം സൗജന്യമായി വൈദ്യുതി കണക്ഷൻ നൽകുന്ന പദ്ധതിയിലൂടെ ജന ശ്രദ്ധ പിടിച്ചു പറ്റിയ കേന്ദ്ര പദ്ധതി ബോർഡിൽ ചാണകം വലിച്ചെറിഞ്ഞു ജനങ്ങളിൽ നിന്നും മറച്ചു വെക്കാൻ കഴിയുമെന്നാണ് സാമൂഹ്യ ദ്രോഹികൾ കരുതുന്നത്.
ഈ ഹീനമായ പ്രവർത്തി ചെയ്തവരെ കണ്ടു പിടിക്കാനോ ശിക്ഷിക്കുന്നതിനോ ബോർഡ് സ്ഥാപിച്ച കെ എസ് ഇ ബി അധികൃതർക്ക് കഴിഞ്ഞില്ല എന്നത് കേരളത്തലെ ഉദ്യോഗസ്ഥ മനോഭാവം വിളിച്ചോതുന്നു. ഈ കിരതമായ പ്രവർത്തിയെ ബിജെപി പഞ്ചായത്ത് സമിതി അപലപിക്കുന്നതായും ഇത് ചെയ്ത ദേശ ദ്രോഹികളെ കണ്ടെത്തി മാതൃക പരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെടുന്നതായി ബിജെപി ക്ക് വേണ്ടി പഞ്ചായത്ത് സമിതി പ്രസിഡന്റ് വി ജി അരവിന്ദാക്ഷൻ അറിയിച്ചു.