Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് സേവ സമർപ്പൺ അഭിയാൻ സമാപന യോഗം കെ സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു.

കോതമംഗലം : നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ ഒന്നും ജനങ്ങളിലെത്തിക്കാൻ പിണറായി സർക്കാർ തയ്യാറാകുന്നില്ല. മോഡി കൊടുക്കുന്ന ആനുകൂല്യങ്ങൾ സ്വന്തം പേരിൽ ചാർത്തി എടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ക സുരേന്ദ്രൻ പറഞ്ഞു.
കോതമംഗലത്ത് നരേന്ദ്രമോദിയുടെ 71ആം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടന്ന സേവ സമർപ്പൺ അഭിയാന്റെ സമാപനയോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡിന്റെ പശ്ചാത്തലത്തിൽ കൊറോണ വാക്സിൻ ക്യൂബയിൽ നിന്നും കൊണ്ടുവരുമെന്ന് പിണറായി വിജയൻ വീമ്പ് പറഞ്ഞു. കൂടാതെ വാക്സിൻ ഇവിടെ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ക്യൂബയിലേക്ക് ഇന്ത്യയിൽ നിന്നും വാക്സിൻ കയറ്റി അയക്കേണ്ടി വന്നു എന്നതാണ് യഥാർദ്ധ്യം.കേന്ദ്രം ജനങ്ങൾക്ക് കൊടുത്ത ഭക്ഷ്യ ധാന്യങ്ങൾ 12 രൂപ സഞ്ചിയിലാക്കി കേരളം സൗജന്യമായി കൊടുക്കുന്നു എന്ന് പ്രചരിപ്പിച്ചു.
അദ്ദേഹം ഓർമ്മിപ്പിച്ചു.

71 ആം പിറന്നാൾ ആഘോഷങ്ങളുടെ സമാപനവേളയിൽ എഴുപത്തിയൊന്നു പ്ലാവിൻ തൈകൾ വിതരണം ചെയ്തു.
വീൽചെയർ വിതരണം, ഗ്ലൂക്കോമീറ്റർ വിതരണം
, അംഗപരിമിതർക്ക് വസ്ത്രവിതരണം
എന്നിവയുടെ ഉത്ഘാടനവും നടന്നു.
മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചുർ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല പ്രസിഡന്റ് എസ് ജയകൃഷ്ണൻ, ജില്ല വൈസ് പ്രസിഡന്റ് മാരായ എം എൻ ഗോപി, പി പി സജീവ്,ജില്ല സെക്രട്ടറി ഇ ടി നടരാജൻ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ സജീവ് മലയിൻകീഴ്, പി വി വിനോദ്കുമാർ,എൻ എൻ ഇളയത്, കെ ആർ രഞ്ചിത്,എം എ സുരേന്ദ്രൻ, പി ആർ ഉണ്ണികൃഷ്ണൻ,അനു രാജേഷ്,ജന പ്രതിനിധികളായ ശോഭ രാധാകൃഷ്‌ണൻ,സിന്ധു പ്രവീൺ, സനൽ പുത്തൻപുരക്കൽ എന്നിവർ പങ്കെടുത്തു.
ശിൽപ്പി അനിൽ കരിങ്ങഴ സ്വന്തം കരവിരുതിൽ തീർത്ത രണ്ടടിയോളം ഉയരമുള്ള മനോഹരമായ ശ്രീകൃഷ്ന്റെ ദാരുശിൽപ്പം കെ സുരേന്ദ്രന് കൈമാറി.

എം ജി യൂണിവേഴ്സിറ്റി പരീക്ഷയിൽ ഹിസ്റ്ററി II ൽ നാലാം റാങ്ക് നേടിയ പി എൻ അനുപമയെ ആദരിച്ചു. മണ്ഡലം, പഞ്ചായത്ത്‌, പോഷക സംഘടന ഭാവാഹികൾ തുടങ്ങിയവർ ഷാൾ അണിയിച്ച് നേതാവിനെ സ്വീകരിച്ചു.

You May Also Like

error: Content is protected !!