കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിലെ 2018-21 ബിരുദ ബാച്ചിലെ വിദ്യാർത്ഥികളുടെ പരീക്ഷഫലം പ്രസിദ്ധികരിച്ചു. 13 ബിരുദ പ്രോഗ്രാമുകളിലെ ശരാശരി വിജയ ശതമാനം 88.45 ആണ്. ഏറ്റവും ഉയർന്ന ഗ്രേഡായ ” എസ്” കരസ്ഥമാക്കിയത് അനീറ്റ ജോയ് പറത്തനത്ത്, ജിത്തു റോസ് എബ്രഹാം(ഇരുവരും സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്മെന്റ്), അരുണ സുരേന്ദ്രൻ (ബി. കോം സെൽഫ് ),നമിത സുകുമാരൻ (ബി. കോം എയ്ഡഡ് ),ആൻ മരിയ ടോമി (മാത്തമാറ്റിക്സ് )എന്നീ 5 വിദ്യാർത്ഥികളാണ്.
95 ശതമാനത്തിന് മുകളിൽ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കാണ് എസ് ഗ്രേഡ് ലഭിക്കുന്നത്. 95 എ പ്ലസ് ഗ്രേഡ് (85 ശതമാനത്തിൽ കൂടുതൽ മാർക്ക് ), 99 എ ഗ്രേഡ് (75 ശതമാനത്തിൽ കൂടുതൽ മാർക്ക് ), 99ബി പ്ലസ് ഗ്രേഡ് (65 ശതമാനത്തിൽ കൂടുതൽ മാർക്ക് ), 63 ബി ഗ്രേഡ് (55 ശതമാനത്തിൽ കൂടുതൽ മാർക്ക് )എന്നിങ്ങനെയാണ് വിദ്യാർത്ഥികളുടെ ഗ്രേഡ് നില.
ചിത്രങ്ങൾ : 95% ത്തിന് മുകളിൽ മാർക്ക് നേടി “എസ് “ഗ്രേഡ് നേടിയ വിദ്യാർത്ഥികൾ.