കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് എയും പാർട്ടിയും ഇന്നലെ വൈകിട്ട് 7:00 PM സമയത്ത് കീരംപാറ വില്ലേജ് ചീക്കോട് കരയിൽ നിന്നും കുന്നത്തുനാട് താലൂക്ക് ഐരാപുരം വില്ലേജ് വളയൻചിറങ്ങര കരയിൽ പാറതട്ടയിൽ വീട്ടിൽ മോഹനൻ മകൻ മനൂ മോഹനൻ എന്നയാൾക്കെതിരെ അനധികൃതമായി കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കേസ് എടുത്തു. പ്രതിയിൽ നിന്നും 378 ഗ്രാം കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. ചില്ലറ വില്പനയ്ക്കു കൊണ്ട് വന്നപ്പോൾ ആണ് പ്രതി പിടിയിലായത്.
