കുട്ടമ്പുഴ: രഹസ്യവിവരത്തെത്തുടർന്ന് കുട്ടമ്പുഴ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ പി കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി കുട്ടമ്പുഴ പൂയംകുട്ടി കല്ലേലിമേട് കരയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ശ്രീനിലയം വീട്ടിൽ സോണി മകൻ വിശാൽ താമസിക്കുന്ന പൂട്ടിയിട്ട വീടിന്റെ പിൻ വാതിൽ ബലം പ്രയോഗിച്ച് തുറന്ന് ടി വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ചാരായം വാറ്റുന്നതിനുള്ള 50 ലിറ്റർ വാഷും 2 ലിറ്റർ ചാരായവും കണ്ടെടുത്ത് ടി വിശാലിന്റെ പേരിൽ ഒരു അബ്ക്കാരി കേസെടുത്തു.
കുട്ടംപുഴ, പൂയംകുട്ടി മേഖലയിൽ മദ്യശാലകൾ അടഞ്ഞ് കിടക്കുന്ന സാഹചര്യം മുതലെടുത്ത് അനധികൃത മദ്യ വില്പനയും ചാരായ വാറ്റും വർദ്ധിച്ചു വരുന്നതായ ഇൻറലിജൻസ് റിപ്പോർട്ടി ന്റെയടിസ്ഥാനത്തിൽ ടി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കർശന പരിശോധനകളും നിരീക്ഷണങ്ങളും നടത്തിവരികയായിരുന്നു. ആദിവാസി കുടികളോടനുബന്ധിച്ചുള്ള മലയോര മേഖലകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് മാസങ്ങളിലായി നടത്തിയ കർശന പരിശോധനകളിൽ നിരവധി അബ്ക്കാരി കേസുകൾ കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിച്ചിരുന്നു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ സാജൻ പോൾ,എൻ. എ. മനോജ് (എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ,എറണാകുളം) സിവിൽ എക്സൈസ് ഓഫീസർ കെ.സി. എൽദോ ,ഡ്രൈവർ P.B. സജീഷ് എന്നിവരും ഉണ്ടായിരുന്നു.