കോതമംഗലം :- കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി ഹൈസ്കൂൾ,പിണവൂർക്കുടി ട്രൈബൽ ഹൈസ്കൂൾ എന്നീ സ്കൂളുകൾ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സ്കൂളുകളിൽ നടന്ന ചടങ്ങുകളിൽ ആന്റണി ജോൺ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ കെ ദാനി,റഷീദ സലീം എന്നിവർ ചടങ്ങുകളിൽ അധ്യക്ഷന്മാരായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ,നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ കെ ഗോപി,എം എ മുഹമ്മദ്,പഞ്ചായത്ത് മെമ്പർമാരായ എൻ ബി ജമാൽ,ഷാഹിദ ഷംസുദ്ധീൻ,നൂർജ്ജമോൾ ഷാജി,ഷഹാന അനസ്,സിബി കെ എ,ബിനേഷ് നാരായണൻ,മേരി കുര്യാക്കോസ്,ഡി ഇ ഓ ലത കെ,സ്കൂൾ ഹെഡ്മാസ്റ്റർ ഗഫൂർ എൻ,ഹെഡ്മിസ്ട്രസ്സ് ശ്രീജ പി കെ,പി റ്റി എ പ്രസിഡന്റ് ബിജു പി കെ,സി ഡി എസ് ചെയർപേഴ്സൺ ആനന്ദവല്ലി ശ്രീധരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിനായി 2 കോടി രൂപ വീതമാണ് രണ്ട് സ്കൂളുകൾക്കും അനുവദിച്ചിട്ടുള്ളത്.