- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം : അറാക്കപ്പിൽ നിന്നും ഇടമലയാർ ട്രൈബൽ ഹൗസിലെത്തി സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ പന്തപ്ര കോളനിയിലെ സാധ്യതകൾ തേടുന്നു. വാരിയം , ഉറിയംപെട്ടി ഊരുകളിലെ സ്ഥിതി വളരെ കഷ്ടമാണെന്നും വന്യമൃഗ ശല്യവും ആക്രമണവും കൃഷി നാശവും ജീവനും സ്വത്തിനും ഭീഷണിയും ആയി ജീവിതം വലിയ ദുരിതത്തിലായ സാഹചര്യത്തിലാണ് പുനരധിവാസം ആവശ്യപ്പെട്ടത്. അതനുസരിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉരുളൻതണ്ണിക്കു അടുത്ത് പന്തപ്പയിൽ പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തിയതു. വാരിയം, ഉറിയൻ പെട്ടി ഊരിൽ നിന്നും 218 കുടുംബങ്ങൾക്ക് വേണ്ടി 523 ഏക്കർ സ്ഥലമാണ് പഞ്ചായത്ത് കണ്ടെത്തിയത്. അതിൽ 436 ഏക്കർ സ്ഥലം ഓരോ കുടുംബത്തിനും രണ്ടേക്കർ എന്ന കണക്കിൽ ആ 436 ഏക്കറും 87 ഏക്കർ പൊതു ആവശ്യങ്ങൾക്കും ആണ് മാറ്റിവെച്ചത്. എന്നാൽ 67 കുടുംബങ്ങൾ മാത്രമേ പുനരധിവാസത്തിന് തയ്യാറായി ഇറങ്ങി വന്നുള്ളൂ. 67 കുടുംബങ്ങൾക്കായി 136 ഏക്കറും 26.8 ഏക്കർ പൊതു ആവശ്യങ്ങൾക്കുമായി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ നാളിതുവരെ.
523 ഏക്കർ സ്ഥലത്തിൽ നിലവിൽ 161 ഏക്കർ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അതിനാൽ തന്നെ ബാക്കിയുള്ള സ്ഥലത്ത് അറാക്കപ്പ് ആദിവാസി കുടുംബങ്ങളെ പുന രധിവസിപ്പിക്കുന്നതിന് യാതൊരു തടസ്സങ്ങളും ഉണ്ടാകാൻ സാധ്യതയില്ല. അറാക്കപ്പിൽ നിന്നുള്ള ആദിവാസി കുടുംബങ്ങളെ പന്തപ്രയിൽ പുനരധിവധിവസിപ്പിക്കുന്നതിനു കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന് യാതൊരുവിധ തടസ്സങ്ങളും ഇല്ല എന്ന കാന്തി വെള്ളക്കയ്യൻ പറഞ്ഞു. ഗവൺമെന്റ് തീരുമാനങ്ങൾക്ക് അനുസരിച്ച് ഈ 11 കുടുംബങ്ങൾക്ക് സ്ഥലം വിട്ടു കൊടുക്കുവാനും കുട്ടമ്പുഴ പഞ്ചായത്ത് ഒരുക്കമാണ്.
പന്തപ്ര ആദിവാസി കോളനിയിൽ പോയിരുന്നു, തങ്ങളുടെ ബന്ധുക്കൾ കുറച്ചു പേര് നിലവിൽ അവിടെ ഉണ്ട്. സർക്കാറിനു മുമ്പിൽ വൈശാലി ഗുഹക്ക് അടുത്ത് സ്ഥലം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ രണ്ടാമത്തെ ഓപ്ഷൻ ആയി ബന്ധപ്പെട്ടു പന്തപ്ര കോളനിയും തങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഉചിതമായ ഒരു തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്ന് ഊരു മൂപ്പൻ തങ്കപ്പൻ പഞ്ചൻ വെളിപ്പെടുത്തി.