Connect with us

Hi, what are you looking for?

NEWS

മോഷണ പരമ്പര, ആറ് വീടുകളിൽ ഇന്ന് പുലർച്ചെ മോഷ്ടാക്കൾ എത്തി; വീട്ടമ്മയുടെ മാല നഷ്ടപ്പെട്ടു.

കോതമംഗലം : പല്ലാരിമംഗലം കുടമുണ്ട ഭാഗത്ത് മോഷണ പരമ്പര. ആറ് വീടുകളിൽ ഇന്ന് പുലർച്ചെ മോഷ്ടാക്കൾ എത്തി; വീട്ടമ്മയുടെ മാല നഷ്ടപ്പെട്ടു. പല്ലാരിമംഗലം പഞ്ചായത്തിലെ കുടമുണ്ട മടിയൂർ ഭാഗങ്ങളിൽ നിരവധി വീടുകളിൽ മോഷണ ശ്രമവും ഒരു വീട്ടിൽ മോഷണവും നടന്നു. കുടമുണ്ട സർവ്വീസ് സ്റ്റേഷന് എതിർ വശത്തു താമസക്കാരനായ ഗോപിയുടെ വീട്ടിൽ അലമാരയിൽ ഇരുന്ന മാലയാണ് മോഷ്ടാക്കൾ കവർന്നത്. ഇവിടെ വീടിന്റെ പുറകു വശത്തെ വാതിലിൻ്റെ കൊളുത്ത് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.

മറ്റ് വീടുകളിൽ മോഷ്ടാക്കൾ എത്തിയെങ്കിലും വീട്ടുകാർ ഉണർന്ന് ലൈറ്റ് ഓൺ ചെയ്തോടെ മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആക്രി പറക്കുവാനായി ഇതര സംസ്ഥാനക്കാർ ഈ ഭാഗത്ത് കൂട്ടമായി എത്തിയിരുന്നു. ഇവരാണ് മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. സമീപത്തെ ഒരു കടയിലെ CCTV -യിൽ മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോത്താനിക്കാട് പോലീസ് ഊർജ്ജിതമാക്കി.

മുവാറ്റുപുഴ DYSP മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ പോലീസും, ഫിംഗർപ്രിൻ്റ് എക്സ്പേർട്ട് ശ്രീജ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘവും, മാർലി എന്ന നായ ഉൾപ്പെട്ട ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി ശബ്ദം കേട്ട് ഉണർന്ന് ലൈറ്റിട്ടെങ്കിലും നേരം വെളുത്താണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്ന് വീട്ടമ്മ രാജമ്മ പറഞ്ഞു.

 

You May Also Like

ACCIDENT

കോതമംഗലം : അടിവാട് കോതമംഗലം റോഡിൽ കോഴിപ്പിള്ളിക്കും പിടവൂരിനും ഇടയിൽ ടോറസ് ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടി ഇടിച്ചു. ആളാപായമില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. പാറമടയിലേക്ക് കയറ്റാനായി വരികയായിരുന്ന ടോറസ്...

CHUTTUVATTOM

കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര...

NEWS

കോതമംഗലം : പല്ലാരിമംഗലം സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിൽ  മോഷണം നടന്നതായി പരാതി. കഴിഞ്ഞ അവധി ദിവസം രണ്ടു വ്യക്തികൾ അതിക്രമിച്ചു കയറി സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പിവിസി, മറ്റ് ഇരുമ്പ്...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

error: Content is protected !!