- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം : അറാക്കപ്പ് ആദിവാസി കോളനിയിൽ നിന്നും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ എത്തി സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ ഹൈക്കോടതിയിലേക്ക്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് തരണമെന്നും കുട്ടികൾക്കുള്ള വിദ്യാഭ്യാസവും, മറ്റു പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റി തരണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ദിശ എന്ന സംഘടനയാണ് ആദിവാസി കുടുംബങ്ങൾക്ക് വേണ്ടി ഹൈക്കോടതിയിൽ ഹർജി കൊടുത്തിരിക്കുന്നത്. ഇന്നലെ ഹർജി പരിശോധിച്ച കോടതി അടിയന്തരമായി കുട്ടികൾക്കുള്ള ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കണമെന്ന് ഗവൺമെന്റ് പ്ലീഡറോഡ് വാക്കാൽ അറിയിച്ചിട്ടുണ്ട്. ഗവൺമെന്റ് സംവിധാനങ്ങൾ വഴി ആദിവാസികൾക്ക് കിട്ടേണ്ടത് ആയിട്ടുള്ള പല അവകാശങ്ങളും കിട്ടാതെ വരുമ്പോഴാണ് ജുഡീഷ്യറിയെ ആശ്രയിക്കേണ്ടി വരുന്നത് എന്ന് കോടതി പരാമർശിച്ചു.
രണ്ടുമാസത്തോളമാകുന്നു ഊരിൽ നിന്നും ഇവർ ഇറങ്ങി പോന്നിട്ട്, ആർക്കും തന്നെ വരുമാനമില്ല. ഓരോ സംഘടന ക്കാരും മറ്റു വ്യക്തികളും കൊണ്ടുവന്നിരുന്ന സാധനങ്ങൾ ഉപയോഗിച്ചാണ് ഇതുവരെ കഴിഞ്ഞത്. ഇത് എത്ര നാൾ ഉണ്ടാകും എന്ന് അറിയില്ല. റേഷൻ കൃത്യമായി കിട്ടുന്നത് കൊണ്ട് പട്ടിണി കിടക്കുന്നില്ല എന്ന് വേണമെങ്കിൽ പറയാം. മറ്റ് സാധനസാമഗ്രികൾ എല്ലാം തന്നെ തീർന്ന മട്ടാണ്. കോടതിയുടെ ഇടപെടൽ തങ്ങൾക്ക് ഒരു മെച്ചപ്പെട്ട ജീവിതം ഉണ്ടാകും എന്നാണ് ആദിവാസി കുടുംബങ്ങൾ പ്രതീക്ഷിക്കുന്നത്.
അറാക്കപ്പിൽ നിന്നും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളുടെ അവസ്ഥ പരിതാപകരമാണ്. പല അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു സമൂഹമാണ് ആദിവാസികൾ അതുകൊണ്ടുതന്നെ അവർക്ക് എല്ലാവിധ നിയമ സഹായങ്ങളും ദിശയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ദിനു വെയിൽ പറഞ്ഞു. ജീവഭയം ഉള്ളതുകൊണ്ടാണ് മണ്ണിടിച്ചിൽ ഭീഷണി ഉള്ള അറാകപ്പിൽ നിന്നും ഉള്ളതും വാരികെട്ടി ഊരുവിട്ടത്. രണ്ടു മാസക്കാലം ആയി ഇവിടെ വന്നിട്ട് മൂന്നു ദിവസത്തിനകം തീരുമാനം ഉണ്ടാക്കാം എന്ന് പറഞ്ഞ് പോയവരാരും പിന്നീട് തീരുമാനം കൊണ്ട് ഒന്നും ഈ വഴി വന്നിട്ടില്ല. അവസാന ആശ്രയമായിട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. തങ്ങളുടെ കാര്യത്തിൽ കോടതിയിൽ പൂർണ്ണവിശ്വാസം ആണുള്ളത് എന്ന് ഊരുമൂപ്പൻ തങ്കപ്പൻ വെളിപ്പെടുത്തുന്നു.
youtube views kaufen