വാരപ്പെട്ടി : ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്ന കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാർഡിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഒടുവിൽ UDF സ്ഥാനാർത്ഥി ഷജി ബെസിക്ക് ജയം. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി LDF – ലെ റിനി ബിജു വിനെ 232 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തവണ ജയിച്ച LDF സ്ഥാനാർത്ഥിക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് മെമ്പർ സ്ഥാനം രാജിവെച്ചതിനാലാണ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 13 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് LDF സ്ഥാനാർത്ഥി വിജയിച്ചത്. യു.ഡി.ഫ് സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച ഷജി ബെസ്സി തന്നെയാണ് ഇത്തവണയും മത്സര രംഗത്തിറങ്ങി വിജയം പിടിച്ചെടുത്തത്.
NDA പിന്തുണയോടെ മത്സരിച്ചത് ഉഷ മുരുകനാണ്. സ്വതന്ത്ര സ്ഥാനാർത്ഥിയായി റീനയും മത്സര രംഗത്ത് ഉണ്ടായിരുന്നു. കഴിഞ്ഞ തവണ 15 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് LDF സ്ഥാനാർത്ഥി വിജയിച്ചത്. മൊത്തം – 13 വാർഡുകളാണ് വാരപ്പെട്ടി പഞ്ചായത്തിൽ ഉള്ളത് . ഇതിൽ ഇപ്പോൾ LDF – 3, UDF – 9, NDA – 1 എന്നതാണ് ഇപ്പോഴത്തെ കക്ഷി നില.
വാരപ്പെട്ടി പഞ്ചായത്ത് 13-ാം വാർഡ് ഉപതെരഞ്ഞെടുപ്പ് ഫലം
UDF. SHAJI BESSY
594
LDF RINY BIJU
362
NDA. USHA MURUKAN
29
UDF
ഭൂരിപക്ഷം 232