Connect with us

Hi, what are you looking for?

EDITORS CHOICE

കോവിഡ് അതീജീവന പോരാട്ടത്തിന് കൈത്താങ്ങായി ഒരു യുവ വ്യാപാരി.

കോതമംഗലം : കോവിഡ് മഹാമാരിയുടെ ഈ കെട്ടകാലത്ത് സാമൂഹ്യ സേവന പ്രവർത്തനം നടത്തുന്ന സുമനസുകളായ വ്യക്തികളെയും, പല സംഘടന കളെയും നാം കണ്ടു. എന്നാൽ അവരിൽ നിന്ന് അല്പം വ്യത്യസ്തമായി സാമൂഹിക സേവനം ചെയ്യുന്ന ഒരു യുവ വ്യാപാരിയുണ്ട് കോതമംഗലം പിണ്ടിമനയിൽ. രണ്ട് മാസക്കാലം കൊണ്ട് തന്റെ ചുറ്റുപാടുമുള്ള വ്യാപാരി സുഹൃത്തുക്കളെ കോവിഡ് വാക്‌സിൻ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാൻ സഹായിക്കുകയാണ് അനൂപ് ശ്രീധരൻ എന്ന വ്യാപാരി. താൻ വ്യാപാരം ചെയുന്ന പിണ്ടിമന പഞ്ചായത്തിലെ വ്യാപാരികളെ കൂടാതെ സമീപ പഞ്ചായത്തുകളായ കോട്ടപ്പടി, കീരമ്പാറ, തുടങ്ങി കേരളത്തിലെ പല സ്ഥലങ്ങളിലുമുള്ള കച്ചവടക്കാർക്ക് കേരള ഗവണ്മെന്റിന്റെ covid19.kerala.gov.in/vaccine/ എന്ന വെബ് പോർടെൽ വഴി കോവിഡ് വാക്സിൻ സ്ലോട്ടുകൾ ബുക്ക്‌ ചെയ്ത് വാക്സിനേഷൻ കിട്ടുവാൻ സഹായിക്കുകയാണ് പിണ്ടിമന ചിറ്റേക്കാട്ട് കാവുംപടിയിൽ ലക്ഷ്മി ട്രെഡേഴ്‌സ് എന്ന വ്യാപാര സ്ഥാപനം നടത്തുന്ന അനൂപ്.

ഇദ്ദേഹത്തിന്റെ ഒരു സ്മാർട്ട്‌ ഫോൺ വഴി കഴിഞ്ഞ രണ്ടു മാസക്കാലമായി ഏതാണ്ട് എഴുപതിൽപരം വ്യാപാര സ്ഥാപനങ്ങളിലെ ഇരുനൂറിൽപരം വ്യാപാരികളെയും, അവരുടെ കുടുംബങ്ങൾക്കും വാക്സിൻ ബുക്ക്‌ ചെയ്തു നൽകുകയും മിക്കവാറും എല്ലാവർക്കും വാക്സിൻ ലഭിക്കുകയും ചെയ്തു. ഗവണ്മെന്റ് പോർട്ടലിലെ ഫ്രണ്ട് ലൈൻ വർക്കേഴ്സ് എന്ന സെക്ഷനിൽ കച്ചവടസ്ഥാപനത്തിന്റെ ലൈസൻസ് നൽകി സ്ഥാപനം രജിസ്റ്റർ ചെയ്ത് വാക്‌സിൻ ബുക്കിങ് പ്രക്രിയ എളുപ്പമാക്കുകയാണിദ്ദേഹം. ഇങ്ങനെ രജിസ്റ്റർ ചെയ്തു നൽകുക മാത്രമല്ല ക്രത്യമായി അവർ വാക്സിനേഷൻ സെന്ററിൽ എത്തി വാക്സിൻ എടുക്കുന്നുണ്ടോ എന്നും അനൂപ് കച്ചവടക്കാരെ വിളിച്ചു പരിശോധിക്കുകയും ചെയ്യും. ഇതിനു പുറമെ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു സൗജന്യമായി അവരുടെ വാട്സ്ആപ്പ് നമ്പറിൽ അയച്ച്‌ നൽകും.

സ്മാർട്ട്ഫോൺ, ഇന്റർനെറ്റ്‌ എന്നിവ ഉപയോഗിക്കുന്ന യുവ തലമുറ അവരുടെ ചുറ്റുപാടുമുള്ള കുറെ പേർക്കെങ്കിലും താൻ ചെയ്യുന്നതുപോലെ വാക്സിൻ ബുക്ക്‌ ചെയ്തു നൽകി അവരെ വാക്‌സിൻ എടുപ്പിക്കാൻ സഹായിച്ചാൽ ഈ മഹാമാരി പടർന്നു പിടിക്കുന്നത് തടയാനാകുമെന്ന് അനൂപ് പറയുന്നു. പിണ്ടിമന പഞ്ചായത്തിലെ ഏഴാം വാർഡ് നിവാസിയായ അനൂപ് സാമൂഹിക സംസ്‍കാരിക മേഖലകളിൽ പ്രതിഫലേച്ച കൂടാതെ പ്രവർത്തിക്കുന്ന ഒരു വ്യക്തികൂടിയാണ്. കൊറോണ ആരംഭിച്ച കഴിഞ്ഞ വർഷം മുതൽ സൗജന്യമായി ആയിരത്തിൽ പരം മാസ്കുകൾ പലർക്കും നൽകുകയും എപ്പോഴും തന്റെ കച്ചവടപരമായി പോകുന്ന ഇടങ്ങളിലെല്ലാം എല്ലാവരേയും മാസ്ക് ധരിപ്പിക്കുവാനും, കച്ചവട സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കച്ചവടം നടത്തുവാനുള്ള നിർദ്ദേശങ്ങളുമെല്ലാം അനൂപ് നൽകി വരുന്നു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...