കോതമംഗലം: ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന വി.ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാളെയുടെ പൗരന്മാരെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ തലപ്പത്ത് ക്രിമിനൽ കേസിലെ പ്രതി തുടരുന്നത് ആപത്താണെന്നും ഷിബു തെക്കുംപുറം പറഞ്ഞു. പി.കെ.മൊയ്ദു അധ്യക്ഷത വഹിച്ചു. പി.പി.ഉതുപ്പാൻ, പി.എസ്.എം.സാദിക്, അഡ്വ.അബു മൊയ്ദീൻ, എം.എസ്.എൽദോസ്, എ.ടി.പൗലോസ്, റോയ് കെ.പോൾ, ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.