കോതമംഗലം : കേരള വ്യാപാരി ഏകോപന സമതി എറണാകുളം ജില്ല കമ്മറ്റിയും, കോതമംഗലം യൂത്ത് വിംഗ് മേഖലയും സംയുക്തമായി നടത്തിയ സ്പുട്നിക്ക് വാക്സിൻ മേളയുടെ രണ്ടാം ഡോസിന്റെ വിതരണം ഇന്ന് അസ്റ്റർ മെഡിസിറ്റിയിൽ വച്ചു നൽകി. സംസ്ഥാന സർക്കാരുകൾക്ക് വാക്സിൻ നേരിട്ട് വാങ്ങാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തതോടെ കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വാക്സിൻ ക്ഷാമം ആണ് എന്നും , പ്രദിദിനം അഞ്ച് ലക്ഷം ഡോസ് വിതരണം ചെയ്യാനുള്ള സൗകരം സംസ്ഥാന സർക്കാർ ഒരുക്കി എങ്കിലും രണ്ട് ലക്ഷം ഡോസ് പോലും വിതരണം ചെയ്യാൻ സർക്കാരിന് ആകുന്നില്ല.
രണ്ട് വാക്സിൻ എടുത്ത കട ഉടമകൾക്കും, തൊഴിലാഴികൾക്കും മാത്രം കച്ചവടം ചെയ്യാൻ സധിക്കു എന്ന് ഹെൽത്ത് ഡിപ്പാർട്മെന്റ് ഉയർന്ന ഉദോഗസ്ഥഥൻമാർ മുഖ്യമന്ത്രിക്കു കൊടുത്ത റിപ്പോർട്ട് എന്നും, അതുകൊണ്ട് എല്ലാ വ്യാപാരികളും 22 ദിവസം കൊണ്ട് രണ്ട് ഡോസ് കിട്ടുന്ന വാക്സിൻ സ്പുട്നിക്ക് ആണന്നും , ഇത് പരമാവധി വ്യാപാരികൾ പ്രയോജനപ്പെടുത്തണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കോതമംഗലം മേഖല പ്രസിഡണ്ട് ഷെമീർ മുഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു.
ഇന്നത്തെ സ്പുട്നിക്ക് വാക്സിൻ മേളയ്ക്കു കേരള വ്യപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് പി.സി ജേക്കബ്,ജില്ല ജനരൽ സെക്രട്ടറി എ.ജെ റിയാസ്, ട്രഷറാർ അജ്മൽചക്കുങ്ങൾ,സിനോജ്,TB നാസർ,കോതമംഗലം യൂത്ത് മേഖല പ്രസിഡണ്ട് ഷെമീർ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.