കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിലെ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റ് ടി. ഇ. കുരിയക്കോസ് 35 വർഷം സർവ്വീസ് പൂർത്തികരിച്ച് ജൂലൈ 31നു കോളേജിന്റെ പടിയിറങ്ങുന്നു. കോളേജിന്റെ ആദ്യത്തെയും ഒരു പക്ഷെ അവസാനത്തെയും അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആയിരിക്കും ഇദ്ദേഹം. കേരളത്തിലെ എയിഡഡ് കോളേജുകളിലെ അവസാനത്തെ കണ്ണിയാണ് ഈ തസ്തിക. സൂപ്പർ നോമിനറിയായി തുടരുകയായിരുന്നു ഈ തസ്തിക. കഴിഞ്ഞ സ്റ്റാഫ് പറ്റേണിൽ ഈ റിട്ടയർമെന്റിനു ശേഷം ഈ തസ്തികയില്ലാ എന്നുള്ളതാണ് പ്രത്യകത.
കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റിരിയൽ സ്റ്റാഫ് ഫെഡറഷന്റെ മുൻ എറണാകുളം ജില്ലാ പ്രസിഡന്റ്, കോതമംഗല ത്തിന്റെ കലാ സംസ്ക്കാരിക പ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം എന്നിങ്ങനെ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ് കുര്യാക്കോസ്. കോതമംഗലത്തെ സുമംഗല ഫിലിം സൊസൈറ്റിയുടെ പ്രവർത്തകരിൽ തുടക്കം മുതലുള്ള വ്യക്തിയാണ് ഇദ്ദേഹം.
കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ അനദ്ധ്യാപകരുടെ നിരവധി ആവശ്യങ്ങൾക്കുവേണ്ടി മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഒടുവിൽ അനദ്ധ്യാപകർക്കും യു ജി സി ക്കും അനുപാതികമായി പ്രത്യക പാക്കേജ് അനുവദിക്കാൻ വേണ്ടി ഡൽഹി പാർലമെന്റ് മാർച്ചിൽ പങ്കാളിയായിട്ടുമുണ്ട്.ഭാര്യ: സോളി കുര്യൻ. മകൾ : അക്സ ടി കുര്യൻ.