കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയാ വലിയ പള്ളിയുടെ തെക്കേ കുരിശിങ്കൽ ചാപ്പലിൽ മോഷണം നടത്തിയ ആൾ പിടിയിൽ. അനുഗ്രഹത്തിന്റെ ഉറവിടമായ തെക്കെകുരിശിങ്ങലിലെ ഭംണ്ഡാരത്തിൽ നിന്ന് മാസങ്ങളായി പണം മോഷ്ടിച്ചു കൊണ്ടിരുന്ന പെരുമ്പാവൂർരായമംഗലം പുല്ലുവഴി തോംമ്പ്രയില്‍ വീട്ടില്‍ അനില്‍ മത്തായി (40) എന്നയാളെയുമാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പുതിയ മോഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്. ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്-അനിയാ വലിയ പള്ളിയിലെ കമ്മറ്റിക്കാരും യൂത്ത് അസോസിയേഷൻ പ്രവർത്തകരും കൂടി ദിവസങ്ങളുടെ ശ്രമഫലമായി പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ 1 മണിക്ക് മോഷ്ട്ടാവിനെ കയ്യോടെ പിടികൂടി കോതമംഗലം പോലിസിനെ ഏൽപ്പിച്ചു.
പള്ളി കമ്മറ്റിക്കാർ നേർച്ചപെട്ടിയിലെ പണം എണ്ണുന്ന സമയത്ത് ച്യുയിങ്ങ്ഗം പറ്റിയിരിക്കുന്നത് കണ്ട് സംശയം തോന്നി ആഴ്ചകളായി CCTV പരിശോധിച്ചപ്പോഴാണ് വായിൽ ഇട്ട് ചവച്ചുകൊണ്ട് വരുന്ന ബബിൾഗം ഈർക്കലിയിൽ വച്ച് വലിയനോട്ടുകൾ മാത്രം എടുത്ത് ചെറിയനോട്ടുകൾ തിരിച്ചു ഇടുന്ന കള്ളനാണ് ഇതിന്റെ പുറകിൽ എന്ന് മനസിലായത്. ഇതു മനസിലാക്കി
ആഴ്ചകളായി ഉറക്കമില്ലാതെ CCTV യുടെ മോണിറ്ററിനു മുന്നിൽ ഇരുന്ന് നിരീക്ഷിച്ചു പള്ളി ഭാരവാഹികൾ മോഷ്ട്ടാവിനെ പിടികൂടുകയായിരുന്നു.