കോതമംഗലം : ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് LSWAK കോതമംഗലം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന നിൽപ്പ് സമരം സംഘടിപ്പിച്ചു. ലൈറ്റ് ,സൗണ്ട് ,പന്തൽ ,പരസ്യ പ്രക്ഷേപണ മേഖല ഇന്ന് ദാരുണമായ ദുരന്തത്തിൻ്റെ വക്കിലാണ്.അശാസ്ത്രീയ നിയന്ത്രണങ്ങളാൽ ദുരിതത്തിലായ ലൈറ്റ് ,സൗണ്ട് ,പന്തൽ ,പരസ്യ പ്രക്ഷേപണ മേഖലയിലെ ജീവത്തായ പ്രശ്നങ്ങൾ അധികാരികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനായി സംസ്ഥാനത്തെമ്പാടും നടന്നു വരുന്ന സമര പ്രതിഷേധ പരിപാടിയുടെ ഭാഗമായി 26 ന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേനകയിൽ നടക്കുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് LSWAK കോതമംഗലം മേഖല കമ്മിറ്റി സംഘടിപ്പിച്ച നിൽപ്പ് സമരം ഗാന്ധിസ്ക്വയറിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ പി എ അലിസൺ ഉദ്ഘാടനം ചെയ്തു.
നിൽപ്പ് സമരത്തിന് മുന്നോടിയായി ചെറിയപള്ളിത്താഴത്ത് നിന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു 2.30 ന് പ്രതിഷേധറാലി ആരംഭിച്ചു. മേഖല പ്രസിഡണ്ട് എൽദോസ് കുര്യൻ അദ്ധ്യക്ഷനായ യോഗത്തിൽ മേഖല സെക്രട്ടറി ഷിയാസ് SAS സ്വാഗതം പറഞ്ഞു . സംസ്ഥാന ഒർഗനൈസർ തമ്പി നാഷണൽ ,ജില്ലാ ട്രഷറർ ബിജു മാത്യു ,സംസ്ഥാന PRO A M A റഷീദ് ,മേഖല ട്രഷറർ എൽസൺ മാത്യു ,സി ബി അബു തുടങ്ങിയവർ പങ്കെടുത്തു .