Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴി മേഖലാ കമ്മറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

നെല്ലിക്കുഴി : ഓൺലൈൻ പഠനത്തിനും മറ്റുമായി മൊബൈൽ ഫോണുകളും മറ്റും വാങ്ങാൻ ശേഷിയില്ലാത്ത വിദ്യാർത്ഥി വിദ്യാർത്ഥിനികളെ സഹായിക്കുന്നതിനുവേണ്ടി DYFI നെല്ലിക്കുഴി മേഖലാ കമ്മറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. പി. എം. മജീദ് ചലഞ്ചിന്റെ ഉൽഘാടനം നിർവ്വഹിച്ചു. ചലഞ്ചിനോട് മുഴുവൻ സുമനസ്സുകളും നല്ല സഹകരമാണ് ഉണ്ടായത് ചലഞ്ച് വിജയിപ്പിക്കാൻ 3500 – ഓളം ബിരിയാണി പാക്കറ്റുകൾ തയ്യാറാക്കിയത്. ഓൺ ലൈൻ പഠനത്തിനായി കുറെയേറെ ഫോണുകൾ സംഘടിപ്പിച്ച് കൊടുക്കാൻ പൊതു ജനാതിപത്യ പ്രസ്ഥാനത്തിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ യുവജന പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇനിയും കുറെ പേർ ബാക്കി നിൽക്കുന്നു അവരെ സഹായിക്കാൻ വേണ്ടി നടത്തിയ ബിരിയാണി ചലഞ്ച് വിജയിപ്പിക്കുന്നതിനായി യൂണിറ്റിലെ സഖാക്കൾ . പ്രധാനപ്പെട്ട സഖാക്കൾ എന്നിവർ കുറെ ദിവസമായി അക്ഷീണം പ്രവർത്തിക്കുക ആയിരുന്നു.. സാധനങ്ങൾ ആയും മറ്റും ഒട്ടേറെ സഹായങ്ങൾ ചെയ്തു അതിനായി KTL ഓഡിറ്റോറിയം വിട്ടു നൽകിയ അതിന്റെ ഭാരവാഹികൾക്ക് വളരെയേറെ നന്ദിയും കടപാടും ഉണ്ടന് DYFl ഭാരവാഹികൾ അറിയിച്ചു

You May Also Like

error: Content is protected !!