Connect with us

Hi, what are you looking for?

AGRICULTURE

കോതമംഗലം മേഖലയിൽ കനത്ത കാറ്റ്, കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ കൃഷി അസ്സി. ഡയറക്ടർ സന്ദർശിച്ചു.

കോതമംഗലം : കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിൽ പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലുണ്ടായ കൃഷിനാശം കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി. പി. സിന്ധു സന്ദർശിച്ചു. പോത്താനിക്കാട് പഞ്ചായത്തിലെ തോമസ് വാക്കോട്ടിൽ എന്ന കർഷകൻ്റെ നൂറ്റി അമ്പതോളം കുലച്ച വാഴകൾ പൂർണ്ണമായും നശിച്ചു. ഇൻഷ്വർ ചെയ്ത വാഴകളാണ് നശിച്ചത്.

പൈങ്ങോട്ടൂർ കടവൂരിലെ ഏലിയാസ് ടോം,ചന്ദ്രത്തിൽ, എന്ന കർഷകൻ്റെ കുലച്ചതും, കുലയ്ക്കാത്തതുമായ നൂറ്റി അമ്പതോളം വാഴകളും, കടവൂരിലെ ബിജു, കുഴികണ്ടത്തിൽ, ഞാറക്കാട് എന്ന കർഷകൻ്റെ 130 കുലച്ച വാഴകളും പൂർണ്ണമായി നശിച്ചു. ആകെ 2.15 ലക്ഷം രൂപയുടെ നാശനഷ്ടം വിലയിരുത്തുന്നു. കൃഷി നാശം ഉണ്ടായ കർഷകർക്ക് ധനസഹായം നൽകുന്നതിന് ആവശ്യമായ നടപടികൾ ആരംഭിച്ചതായി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു. പോത്താനിക്കാട് കൃഷി ഓഫീസർ സണ്ണി കെ.എസ്, പൈങ്ങോട്ടൂർ കൃഷി അസിസ്റ്റൻ്റ് നിഷാദ് കെ.കെ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

You May Also Like

error: Content is protected !!