കോതമംഗലം: അമിത വേഗത്തിൽ വന്ന കാറിടിച്ച് വഴിയരുകിൽ നിന്ന മദ്ധ്യവയസ്കന് ദാരുണാന്ത്യം. കോതമംഗലം ഇളമ്പ്ര സ്വദേശി പുലിക്കുന്നത്തുമാലി തങ്കപ്പൻ (63) ആണ് മരിച്ചത്. വീടിനടുത്ത് തങ്കളം – കാക്കനാട് നാലുവരിപ്പാതയിൽ മറ്റ് രണ്ടു പേരുംമൊത്ത് നിൽക്കുമ്പോഴാണ് അപകടം. അമിത വേഗതയിൽ എത്തിയ കാർ ഇളമ്പ്ര കാവിന്റെ ഭണ്ഡാരവും സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചതിന് ശേഷം ഇവരുടെ അടുത്തേക്ക് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്.
ഓടക്കാലി സ്വദേശികളായ മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഇവർ കോതമംഗലം ഭാഗത്ത് നിന്ന് ഓടക്കാലിക്ക് പോകുമ്പോഴാണ് കാർ നിയന്ത്രണം വിട്ട് അപകടം സംഭവിച്ചത്.
