കോതമംഗലം : ഇന്ന് വ്യാഴാഴ്ച്ച(15/07/2021) 10.30 ന് കോതമംഗലം നഗരസഭയിൽ വ്യാപാര വ്യവസായി പ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭ പ്രതിനിധികളും ചെയർമാൻ്റെ ക്യാബിനിൽ കൂടിയ യോഗ തീരുമാന പ്രകാരം നാളെ മുതൽ നഗരസഭാ പരിധി ട്രിപ്പിൾ ലോക് ഡൗണിലേക്ക് മാറുകയാണ്. നിലവിൽ TPR നിരക്ക്കൂടിയ സാഹചര്യത്തിൽ നഗരസഭയിൽ അടിയന്തിരമായി ടെസ്റ്റ് വർദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചു. കൂടുതൽ പോസിറ്റിവ് കേസ് ഉള്ള വാർഡുകൾ കേന്ദ്രീകരിച്ച് ടെസ്റ്റ് ക്യാംപ് നടത്താനും തീരുമാനിച്ചു.
ജൂലൈ 15 വ്യാഴം വാർഡ് 30,31, 1 ലെ വാർഡ് നിവാസികൾ,വ്യാപാരികൾ,തൊഴിലാളികൾ ഇവരെല്ലാം IMA ഹാൾ,ടൗൺ യൂ.പി സ്കൂൾ എന്നിവിടങളിലും ജൂലൈ 16 വെള്ളി 3,5,6 വാർഡ് ജനങ്ങളുടെ കോവിഡ്ടെസ്റ്റ് ബസാനിയ സ്കൂളിൽ വച്ച് -10AM ജൂലൈ 16 25,28, 10AM വടക്കേ വെണ്ടുവഴി സൺഡേ സ്കൂൾ 10am തുടങി സമയങ്ങളിലും നടക്കും. എല്ലാ വാർഡിൽ നിന്നും തൊഴിലിനും,മറ്റ് ആവശ്യങ്ങൾക്ക് പുറത്ത് പോകുന്നവരും നിർബന്ധമായി ഈ ക്യാംപുകളിൽ പങ്കെടുക്കണമെന്നും ചെയർമാൻ ആവശ്യപെട്ടു.
യോഗത്തിൽ കെ എ നൗഷാദ്, കെ വി തോമസ്, ബിൻസി തങ്കച്ചൻ, സി ജോ വർഗീസ്, രമ്യ വിനോദ്, വ്യാപാരി പ്രതിനിധികളായി എം യു അഷ്റഫ്, പി എച്ച് ഷിയാസ്, സേവിയർ, ബേബി, മൈതീൻ മുനിസിപാലിറ്റിയിൽ നിന്ന് HS ജോ ഇമാനുവൽ, സെക്രട്ടറിഅൻസൽ ഐസക്ക്, ഹെൽത്ത് ഇൻസ്പെക്ടർ ഐ വി രാജീവ് എന്നിവർ പങ്കെടുത്തു.