കോതമംഗലം : കോതമംഗലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുമ്പളങ്ങി, ചെല്ലാനം, ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിലേക്ക് ജനകീയ കൂട്ടായ്മയുടെ മൂന്നാം ഘട്ട സഹായ വിതരണവുമായി പുറപെട്ട വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ആൻ്റണി ജോൺ MLA നിർവ്വഹിച്ചു. രണ്ട് ഘട്ടങ്ങളിൽ ആയി 25 ടൺ ഭഷ്യ വസ്തുക്കൾ കൊച്ചി, വൈപ്പിൻ നിയോജക മണ്ഡലങ്ങളിൽ എത്തിച്ചു നൽകിയിരുന്നു. തുടർന്ന് ജില്ലയിൽ ഏറ്റവും അധികം കോവിഡ് രോഗികൾ ദിനംപ്രധി വർധിച്ചു വരുന്ന കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ സഹായ അഭ്യർത്ഥന വന്നതിനെ തുടർന്നാണ് കൂട്ടായ്മ ഈ പ്രൊജക്റ്റ് ഏറ്റെടുത്തത്.
രണ്ട് വാഹനങ്ങൾ നിറയെ കപ്പ, ചക്ക, പൈനാപ്പിൾ, ഏത്തക്കുല, നാരങ്ങ ഉൾപ്പെടെ 5 ടൺ അവശ്യ സാധനങ്ങളാണ് മൂന്നാം ഘട്ടത്തിൽ കൊണ്ടു പോയത്. . ഈ മഹാമാരിയുടെ കാലഘട്ടത്തിൽ കോതമംഗലത്തിന്റെ യശസ്സ് ഉയർത്തി കടൽഷോഭവും കൊറോണയും മൂലം ദുരിതം അനുഭവിക്കുന്ന കൊച്ചി, വൈപ്പിൻ നിയോജക മണ്ഡലങ്ങളിലും നിരവധി പഞ്ചായത്തുകളിലുമാണ് കൂട്ടായ്മ സഹായം എത്തിച്ചു നൽകിയത്. പ്രവർത്തനങ്ങൾക്ക് കൂട്ടായ്മ ഭാരവാഹികൾ ആയ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ, മാത്യൂസ് K. C., രാജീവ് S നായർ, T. G. അനിമോൻ, മഹിപാൽ എന്നിവർ നേതൃത്വം നൽകി.