കുട്ടമ്പുഴ: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് സാധാരണ കർഷകരെ ദ്രോഹിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡീൻ കുര്യാക്കോസ് എം പി. പട്ടയ ഭൂമിയിലെ മരം മുറിക്കൽ വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ തട്ടേക്കാട് -ഞായപ്പിള്ളി പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു എംപി. വനം മാഫിയാ സംഘങ്ങളുടെ കാവലാളുകളായി നിന്ന് കർഷകരെ ദ്രോഹിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകും.
കർഷകരുടെ ന്യായമായ ആവശ്യങ്ങളിൽ അനാവശ്യ ഇടപെടലുകൾ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ലന്ന് നിർദ്ദേശം നൽകിയതായും എംപി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യൻ, വൈ.പ്രസിഡന്റ് ബിൻ സി മോഹനൻ , സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻന്മാരായ കെ.എ. സിബി, ഇ.സി.റോയി , പീറ്റർ മാത്യു, ബേബി മൂലയിൽ , കർഷകർ എന്നിവരും എംപിയോട് ഒപ്പമുണ്ടായിരുന്നു.