കോതമംഗലം: കോതമംഗലത്തിൻ്റെ സമഗ്ര വികസനവും, ജന ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മക്ക്, കോതമംഗലം വൈ.എം.സി.എ.50 പി.പി.ഇ കിറ്റുകൾ കൈമാറി. വൈ.എം.സി.എ പ്രസിഡൻ്റ് ഡോ റോയി ജോർജ് മാലിയിൽ, സെക്രട്ടറി ലാൽ അപ്പക്കൽ എന്നിവരിൽ നിന്നും കൂട്ടായ്മ ഭാരവാഹികളായ ജോർജ് എടപ്പാറ, അഡ്വ.രാജേഷ് രാജൻ എന്നിവർ ഏറ്റുവാങ്ങി.
ലോക് ഡൗൺ തുടങ്ങിയപ്പോൾ തന്നെ ജനകീയ കൂട്ടായ്മയുടെ ഓക്സിജൻ സിലണ്ടർ സൗകര്യത്തോടു കൂടിയ വാഹനം കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുക, ടെസ്റ്റിനായി രോഗികളെ വീടുകളിൽ നിന്നും ആശുപത്രിയിൽ എത്തിച്ച് തിരികെ കൊണ്ടു വിടുകയും, കോ വിഡ് ബാധിതർക്ക് ഭക്ഷ്യധാന്യ കിററും, മരുന്നും സൗജന്യമായി വീട്ടിൽ എത്തിച്ചു നല്കുകയും, ടൗണിലെ നിരാലംബരായ ആളുകൾക്ക് ഭക്ഷണ പൊതി വിതരണവും മാതൃകാപരമായി നടത്തുന്നതു, ജനോപകാരപ്രദമായതു കൊണ്ടാണ് വാഹനത്തിലേക്ക് ആവശ്യമായ പി.പി.ഇ കിറ്റ് നല്കിയതെന്ന് ഡോ റോയി ജോർജ് പറഞ്ഞു.