കോതമംഗലം : രഹസ്യവിവരത്തെത്തുടർന്ന് കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും സംയുക്തമായി കുട്ടമ്പുഴ റേഞ്ചിലെ നേര്യമംഗലം , തലക്കോട്, ഇഞ്ചിപ്പാറ, കുളിപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചതുരത്തിൽ കുഴിയെടുത്ത് പ്ലാസ്റ്റിക്ക് പടുത വിരിച്ച് സൂക്ഷിച്ചിരുന്ന ചാരായം വാറ്റുന്നതിനുള്ള 600 ലിറ്റർ വാഷ് കണ്ടെടുത്ത് കേസാക്കി.
ലോക്ക് ഡൗണിനോടനുബന്ധിച്ച് ചാരായം വാറ്റ് സംഘങ്ങൾ സജീവമായ സാഹചര്യത്തിൽ പരിശോധന കർശനമാക്കി പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ പി രമേശ് പ്രിവന്റീവ് ഓഫീസർമാരായ എൻ എ മനോജ് (ഇൻറലിജൻസ് വിഭാഗം , എറണാകുളം) സാജൻ പോൾ, സിവിൽ എക്സൈസ് ഓഫീസർ ജിജി N ജോസഫ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.




























































