കോതമംഗലം : വാരപ്പെട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപം ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകി പാഴാവാൻ തുടങ്ങിയിട്ട് നാളുകളേറെ ആയിരുന്നു.
ജല അതോറിറ്റിയും PWD യും പരസ്പരം പഴി ചാരി മെയിന്റെനൻസ് നടത്താതെ തികഞ്ഞ അനാസ്ഥയാണ് കാട്ടിരിരുന്നത്. പതിനായിരക്കണക്കിന് കുടിവെള്ളമാണ് പ്രതിദിനം പാഴായി ഒഴുകി പോയി നഷ്ടപ്പെട്ടിരുന്നത്. പൈപ്പ് പൊട്ടി വെള്ള റോഡ് സൈഡിലൂടെ ഒഴുകി വഴിയരികിൽ വെള്ളക്കെട്ടും, അതുപോലെ റോഡ് വിണ്ട് കീറാനും തുടങ്ങിയിരുന്നു.
അധികൃതരുടെ അവഗണനക്കെതിരെ കഴിഞ്ഞ ദിവസം വാർഡ് മെമ്പർ പ്രിയ സന്തോഷും സമീപവാസികളും ചേർന്ന് ഈ വിഷയത്തിൽ പ്രതിഷേധിച്ചിരുന്നു.
അതെ തുടർന്ന് ബന്ധപ്പെട്ട അധികാരികൾ സ്ഥലത്തെത്തി സ്ഥലം സന്ദർശിക്കുകയും, ഇന്ന് (ചൊവ്വ ) രാവിലെ മുതൽ വാർഡ് മെമ്പറുടെയും സമീപവാസികളുടെയും സാനിധ്യത്തിൽ PWD റോഡ് കുഴിച്ച് കേടായ പൈപ്പുകളുടെ അറ്റകുറ്റ പണികൾ ചെയ്ത് പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.