കുട്ടമ്പുഴ :യുവ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് യുവ പബ്ലിക് ലൈബ്രറി എന്നിവയിലെ യുവ സ്പർശം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിന്റെ മെയിൻ വാർക്ക കഴിഞ്ഞു. പുതുപ്പാടി മരിയൻ അക്കാദമി മാനേജുമെന്റും എച്ച്.എൽ.ടി യും ചേർന്നാണ് വീടിന്റെ നിർമ്മാണ ചെലവ് വഹിക്കുന്നത്. നൂറേക്കർ പാലത്തിങ്കൽ ജിജോ യ്ക്കാണ് യുവക്ലബിന്റെ കൂടി സഹായത്തോടെ വീട് എന്ന സ്വപ്നം യാഥാർത്യമാകുന്നത്. ക്ലബ്ബ് പ്രസിഡന്റ് കെ .എ . സിബിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ക്ലബ്ബിന്റെ കമ്മറ്റിയംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ , നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണവും ഉണ്ടായിരുന്നു. സാമൂഹ്യ രംഗത്ത് ക്ലബ് നിരവധി സഹായ പദ്ധതികളാണ് ഏറ്റെടുത്തു നടത്തിവരുന്നത്.
ക്ലബ് അംഗങ്ങളുടെ സഹായത്തോടെയാണ് വീടിന് ആവശ്യമായ സാമഗ്രഹികൾ കുന്നിൻ മുകളിലെത്തിച്ചത്. സി ജോ വർഗീസ്, ശിവൻ ഏ.കെ.ബിനിൽ കെ ബേബി, അനീഷ് ഔസേപ്പച്ചൻ, അജി കെ കെ, സിമലേഷ്, സണ്ണി, കുര്യാക്കോസ്, മുരളികുട്ടമ്പുഴ , ജോബി തോമസ്, ആഷ്ബിൻ ജോസ്, ബിനു പി.ബി, ജയൻ, കെ.എം. ബിനു,എബി ജോസ്, ഷിനു സ് ഷാജി, സിജു സ്റ്റീഫൻ, സിനു സ്റ്റീഫൻ, ഔസേഫ് റ്റി ഓ, സനൽ കുജിക്കുട്ടൻ, ജോർജ് ആനക്കയം, ജോബി പാറേക്കുടി, ബിബിൻ, ബെബറ്റോ സവി, ബോണി ബേബി, തുടങ്ങിയവർ നേതൃത്വം നൽകി.