പല്ലാരിമംഗളം : പൈമറ്റം ഗവൺമെന്റ് യുപി സ്കൂളിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മുറ്റത്ത് നിന്നിരുന്ന മുത്തശ്ശിമാവ് സ്കൂൾ കെട്ടിടത്തിലേക്ക് കടപുഴകി വീണു. സ്കൂൾ കെട്ടിടത്തിന് സാരമായ കേടുപാട് സംഭവിച്ചെങ്കിലും ഭാഗൃം കൊണ്ടുമാത്രം കുട്ടികൾ അപകടത്തിൽ പെട്ടില്ല, അതിൻെറ ആശ്വാസത്തിലാണ് എല്ലാവരും. കോതമംഗലം നിയോജകമണ്ഡലം യുഡിഎഫ് സാരഥി ഷിബു തെക്കുംപുറം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എം ബഷീർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഇസ്മായിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു വാർഡ് മെമ്പർമാരായ ശ്രീമതി ഷാജിയും റഫീഖ് ആഷിക് അൻസാരി, മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയ ശ്രീ പി എം സിദ്ദീഖ് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം. എം അഷ്റഫ്, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ശ്രീ. കെ എ അൻസാരി, എസ് ടി യു ജില്ലാ സെക്രട്ടറി ശ്രീ നിഷാദ് കളിക്കാരൻ, ബാവാ മുറിയോട് യിൽ ജലീൽ അടിമാലി,നിസമോൾ, റഷീദ് പെരുമ്പ ചാലിൽ, ബീരാൻ, ഇബ്രാഹിം മാണിക്കൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
