കോതമംഗലം: പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിഭാഗം പ്രിൻസിപ്പാൾ ശ്രീമതി ശ്രീലത വിശ്വനാഥ് വിരമിക്കുന്നതിന്റെ ഭാഗമായി സ്കൂൾ ഹാളിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ എം കരിം അദ്ധ്യക്ഷത വഹിച്ചു. പ്ലസ്ടു വിഭാഗം സീനിയർ അസിസ്റ്റന്റ്
പി എച്ച് ബിനിയാത്ത് സ്വാഗതം ആശംസിച്ചു. ഹൈസ്കൂൾ വിഭാഗം ഹെഡ്മിസ്ട്രസ്
ജി പ്രീതി, വൊക്കേഷണൽ
ഹയർ സെക്കന്ററി പ്രിൻസിപ്പാൾ സ്മിറ്റി ജേക്കബ്, സീനിയർ അസിസ്റ്റന്റുമാരായ ജോർജ്ജ് കെ തോമസ്, ശാന്തി ജയരാജ് എന്നിവർ പ്രസംഗിച്ചു.
