കോതമംഗലം : വാർധക്യത്തിൻ്റെ ചുളുവ് വീണ മുഖത്ത് സ്നേഹ പുഞ്ചിരിയും പ്രതീക്ഷയും. പതിനെട്ട് മാസത്തെ പെൻഷൻ തുക കയ്യിൽ വന്നപ്പോൾ തിമിര ശസ്ത്രക്രിയയിലൂടെ പൂർണ്ണ കാഴ്ച കിട്ടിയ തങ്കമണി നാരായണൻ്റെ വാക്കുകൾ. സാറെ വർഷങ്ങളായി പണമില്ലാതെ കണ്ണ് ഓപ്പറേഷൻ മാറ്റിവെച്ചതാണ്. പെൻഷനിലൂടെ എല്ലാം നടന്നു. മുഖ്യമന്ത്രിയുടെ കൈത്താങ്ങ് വീട്ടിലെ ദാരിദ്യവും സങ്കടവും മാറി. ഞങ്ങളുടെ വോട്ട് LDF സർക്കാരിന് അല്ലാതെ ആർക്കാണ്. ചാരുപാറയിലെ പര്യടനത്തിൽ രക്ത വർണ്ണ മാലയിട്ട് സ്ഥാനാർത്ഥി ആൻ്റണി ജോണിൻ്റെ കൈ ചേർത്ത് പിടിച്ച് നിറഞ്ഞ കണ്ണുകളുമായി UDF അനുഭാവിയായ തങ്കമണി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിലൂടെ 73 വീടും റോഡ്,പാലം തുടങ്ങിയ പുതിയ പദ്ധതികളിലൂടെ വികസന വിപ്ലവം സൃഷ്ടിച്ച കീരമ്പാറ പഞ്ചായത്തിലായിരുന്നു പര്യടനത്തിൻ്റെ തുടക്കം.
കീരമ്പാറ, പിണ്ടിമന പഞ്ചായത്തിലെ സ്വീകരണത്തിൽ വൻ ജന പങ്കാളിത്തമായിരുന്നു. വിദ്യാർത്ഥികളുടെ നീണ്ട നിര,വ്യാപാരികൾ,പൗര പ്രമുഖർ എല്ലാവരും ജനപ്രിയനായ ആൻ്റണിയെ വരവേൽക്കാൻ കാത്തു നിന്നു.കേരളത്തിൻ്റെ കായിക തലസ്ഥാനമായ കോതമംഗലത്തെ പിണ്ടിമന പഞ്ചായത്തിലെ ചേലാട് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം,ഹൈടെക് നിലവാരമുള്ള സ്കൂൾ,ഭൂതത്താൻകെട്ടിലെ വിനോദ സഞ്ചാര വികസനം എന്നിവയെല്ലാം സർക്കാരിൻ്റെ സൽഭരണത്തിനുള്ള വോട്ടായി മാറും.സ്കൂളുകൾ ഉന്നത നിലവാരത്തിൽ ഉയർത്തിയതിനാൽ വിദ്യാർത്ഥികളും മാതാപിതാക്കളുടേയും അഭിനന്ദന പ്രവാഹമായിരുന്നു.പൂച്ചെണ്ടുകളും പഴങ്ങളും മധുര പലഹാരങ്ങുടേയും കൂമ്പാരമായിരുന്നു.
പിണ്ടിമന പഞ്ചായത്തിൽ 186 പേർക്കാണ് ലൈഫ് ഭവന പദ്ധതിയിലൂടെ വീട് ലഭിച്ചത്.ഭവന പദ്ധതിയിലുടെ തല ചായ്ക്കാൻ മണ്ണിലിടം തന്ന ഞങ്ങൾക്ക് മുഖ്യമന്ത്രിയേയും ആൻ്റണിയേയും മറക്കാൻ കഴിയില്ലന്ന് ഫിലോമിന,ഷാജി എന്നിവർ ചങ്കത്ത് കൈവെച്ച് പറഞ്ഞു.കീരമ്പാറ പഞ്ചായത്തിലെ ചാരുപാറയിൽ രാവിലെ 7 ന് സി പി ഐ ജില്ലാ കമ്മറ്റിയംഗം എം കെ രാമചന്ദ്രൻ പര്യടനം ഉദ്ഘാടനം ചെയ്തു.എൽ ഡി എഫ് നേതാക്കളായ ആർ അനിൽകുമാർ, ഷാജി മുഹമ്മദ്,പി എൻ ബാലകൃഷ്ണൻ,കെ കെ ദാനി,ഇ പി രഘു,അഡ്വ. കെ എസ് ജ്യോതികുമാർ,ബിജു പി നായർ,പി എം മുഹമ്മദാലി,ബാബു പോൾ,എം ഐ കുര്യാക്കോസ്,ഷാജി പീച്ചക്കര,എം ജി പ്രസാദ്,പി എം പരീത്,അഡ്വ. പോൾ ഡേവീസ്,റഷീദ സലീം,ആദർശ് കുര്യാക്കോസ്, ബേബി പൗലോസ്,കെ ഇ ജോയി,റ്റി പി തമ്പാൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.47 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ആയക്കാട് അമ്പലം പടിയിൽ സമാപിച്ചു.